ഫുൾബ്രൈറ്റ് -നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പ്; യു.എസിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിന് പിന്തുണ

യു.​എ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാമിന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ​ബ്രൈ​റ്റ് -നെ​ഹ്റു മാ​സ്റ്റേ​ഴ്സ് ഫെ​ലോ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. ഇ​ക്ക​ണോ​മി​ക്സ്, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്, ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് മ്യൂ​സി​യം സ്റ്റ​ഡീ​സ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ഫ​യേ​ഴ്സ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ ലീ​ഗ​ൽ സ്റ്റ​ഡീ​സ്, ജേ​ണ​ലി​സം ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത്, അ​ർ​ബ​ൻ ആ​ൻ​ഡ് റീ​ജ​ന​ൽ പ്ലാ​നി​ങ്, വി​മ​ൻ​സ്/​ജെ​ൻ​ഡ​ർ സ്റ്റ​ഡീ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് അ​വ​സ​രം. മേ​യ് 17വ​രെ അ​പേ​ക്ഷി​ക്കാം.

1-2 വ​ർ​ഷ​ത്തേ​ക്കാ​ണ് ഫെ​ലോ​ഷി​പ്. 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നാ​ലു​വ​ർ​ഷ ബി​രു​ദ​മു​ള്ള​വ​ർ​ക്കും മാ​സ്റ്റേ​ഴ്സ് ബി​രു​ദ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ശ​മ്പ​ള​ത്തോ​ടെ മൂ​ന്നു​വ​ർ​ഷ​മെ​ങ്കി​ലും മു​ഴു​സ​മ​യ പ്ര​ഫ​ഷ​ന​ൽ ജോ​ലി​പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം. വി​ജ്ഞാ​പ​നം https://www.usief.org.in/Fulbright-Nehru-Fellowships.aspx ൽ. ​യു.​എ​സ് ഇ​ന്ത്യ എ​ജു​ക്കേ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​നാ​ണ് പ്രാ​ഥ​മി​ക സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. masters@usief.org.in എ​ന്ന ഇ-​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Fulbright-Nehru Master's Fellowships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.