കോവിഡിനെ തുടർന്ന് വിദ്യാർഥികൾ മാസങ്ങളായി വീട്ടിലിരുന്നുള്ള ഒാൺലൈൻ പഠനത്തിലാണ്. ഇൗ സാഹചര്യത്തിൽ പ്രതീക്ഷയേകുന്ന പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ടെക് ഭീമൻ ഗൂഗ്ൾ. സി.ബി.എസ്.ഇയുമായുള്ള പങ്കാളിത്തത്തിൽ രാജ്യത്ത് ഒാൺലൈൻ പഠനം മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2020 അവസാനത്തോടെ രാജ്യത്തെ 22000 സ്കൂളുകളിലെ പത്ത് ലക്ഷം ടീച്ചർമാർക്ക് ഒാൺലൈൻ പഠിപ്പിക്കലിനുള്ള മികച്ച പരിശീലനം നൽകാനാണ് പദ്ധതി.
പുതിയ പ്രോഗ്രാമിലൂടെ ഒരു മില്യൺ ടീച്ചർമാരെ അവരുടെ പരമ്പരാഗത അധ്യാപന രീതിയെ ഒാൺലൈൻ പഠനവുമായി സംജോയിപ്പിക്കാൻ പരിശീലിപ്പിക്കുമെന്ന് ഗൂഗ്ൾ അവകാശപ്പെടുന്നു. കോവിഡിനെ തുടർന്ന് പരിശീലനമില്ലാതെ ഒാൺലൈൻ അധ്യാപനത്തിന് നിർബന്ധിതരായ ടീച്ചർമാർക്ക് ഇത് ഗുണകരമാവും. സൗജന്യ സംവിധാനങ്ങളായ ജി സ്യൂട്ട് ഫോൺ എജ്യുക്കേഷൻ, ഗൂഗ്ൾ ക്ലാസ് റൂം, യൂട്യൂബ് എന്നിവയുടെ സഹായത്തോടെയുള്ള മികച്ച പഠന അനുഭവം പുതിയ പ്രൊജക്ട് സമ്മാനിക്കുമെന്നും ഗൂഗ്ൾ വ്യക്തമാക്കുന്നു.
കൂടുതൽ വിവരങ്ങൾ ഗൂഗ്ൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും കോവിഡ് ലോക്ഡൗണിനെ തുടർന്ന് വീട്ടിലിരുന്ന പഠിക്കാൻ നിർബന്ധിതരായ വിദ്യാർഥികൾക്കും ഇത് ഗുണമായേക്കുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. നിലവിലെ വിഡിയോ കോൾ ക്ലാസ് റൂമുകളേക്കാർ ഏറെ രസകരമായ അനുഭവം ഗൂഗ്ളിെൻറ പുതിയ പ്രൊജക്ട് സമ്മാനിക്കുമെന്നും കരുതപ്പെടുന്നു. സ്മാർട്ട്ഫോണോ, ഇൻറർനെറ്റ് സേവനമോ ഇല്ലാത്തതിനാൽ ടീവി റേഡിയോ പോലുള്ള മാധ്യമങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന വിദ്യാർഥികൾക്ക് സഹായമേകുമെന്ന സൂചനയും ഗൂഗ്ൾ പുതിയ ബ്ലോഗ് പോസ്റ്റിൽ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.