നീറ്റ് പരീക്ഷ: ഗ്രേസ് മാർക്ക് റദ്ദാക്കിയിട്ടും വിദ്യാർഥികളുടെ ആശങ്ക അവസാനിക്കുന്നില്ല

ന്യൂഡൽഹി: 1563 വിദ്യാർഥികൾക്കിയ നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ഇവർക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകും. നീറ്റ് നടത്താൻ ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി രൂപീകരിച്ച ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തതെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന അവധിക്കാല ബെഞ്ചിനെ അറിയിച്ചു.

അതേസമയം, ഗ്രേസ് മാർക്ക് പ്രശ്നം മൊത്തത്തിലുള്ള ഫലത്തിൽ വലിയ മാറ്റമുണ്ടാക്കില്ലെന്നാണ് പരീക്ഷ നടത്തിപ്പിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച വിദ്യാർഥികൾ പറയുന്നത്. ചോദ്യപേപ്പർ ചോർച്ചയാണ് ഏറ്റവും വലിയ പ്രശ്നമെന്ന് 2024ലെ നീറ്റ് പരീക്ഷയിൽ 650 മാർക്ക് നേടിയ സുരഭി സിങ് പറയുന്നു.

ഗ്രേസ് മാർക്ക് റദ്ദാക്കിയല 1563 വിദ്യാർഥികളിൽ 763 പേർ പരീക്ഷക്ക് യോഗ്യത നേടിയിരുന്നു. അവരുടെ ഗ്രേസ് മാർക്ക് എടുത്തുകളഞ്ഞാലും ഞങ്ങളുടെ റാങ്കിൽ വലിയ മാറ്റമൊന്നുമുണ്ടാകില്ല.-സുരഭി സിങ് ചൂണ്ടിക്കാട്ടി. പരീക്ഷ കേന്ദ്രങ്ങളിലെ​ കെടുകാര്യസ്ഥതയാണ് കൂടുതൽ പേരെ ബാധിച്ചത്. യഥാർഥ കണക്ക് 1563ൽ കൂടുതൽ വരും. ഉയർന്ന മാർക്ക് നൽകിയതാണ് പ്രധാന പ്രശ്നം. എന്നാൽ അതെ കുറിച്ച് ആരും ചോദ്യങ്ങൾ ചോദിക്കുന്നില്ല. ഞങ്ങൾ നിരാശരാണ്.-നീറ്റ് പരീക്ഷയിൽ 600 മാർക്ക് നേടിയ ഗാർവിത് യാദവ് പറഞ്ഞു.

മേയ് അഞ്ചിനാണ് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത്. വിദേശത്തുൾപ്പെടെ 24ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി. ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചു.

Tags:    
News Summary - Grace marks cancelled, but concerns of NEET aspirants remain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.