തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 -25ലേക്കുള്ള ബിരുദ പ്രവേശന ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. https://admission.uoc.ac.in/ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി അലോട്ട്മെന്റ് പരിശാധിക്കാം. ഫീ പേമെന്റ് നടത്തിയ ശേഷം സ്റ്റുഡന്റ് ലോഗിനില്‍ മാന്‍ഡേറ്ററി ഫീ റെസിപ്റ്റുണ്ടെന്ന് ഉറപ്പാക്കണം. (Student Login > Chalan Receipt >Mandatory Fee Receipt). ഇപ്രകാരം ഫീ റെസിപ്റ്റ് ലഭ്യമായവരെ മാത്രമേ തുടര്‍ അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കൂ. മാന്‍ഡേറ്ററി ഫീസടക്കാനുള്ള ലിങ്ക് 25ന് വൈകീട്ട് അഞ്ചുവരെ ലഭ്യമാവും. യു.പി.ഐ പേമെന്റുകള്‍ക്ക് പകരം നെറ്റ് ബാങ്കിങ് സംവിധാനം പരമാവധി ഉപയോഗിക്കുക.
ഫീസടക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂൺ 21 മുതല്‍ 24ന് വൈകീട്ട് അഞ്ച് വരെയുള്ള എഡിറ്റിങ് സൗകര്യം ഉപയാഗിച്ച് മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടും. അത് പുനഃസ്ഥാപിച്ച് നല്‍കില്ല.
ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കാം. കോളജ്, കോഴ്സ് പുനഃക്രമീകരിക്കാനോ പുതിയ കോളജോ കോഴ്സുകളോ കൂട്ടിച്ചേര്‍ക്കാനോ ഈ അവസരത്തില്‍ സാധിക്കില്ല. ഹയര്‍ ഓപ്ഷന് റദ്ദാക്കുന്നവര് നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. രണ്ടാം അലോട്ട്മെന്റിന് ശേഷമേ കോളജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.
എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർഥികള്‍ക്ക് എയ്ഡഡ് പ്രോഗ്രാമുകളുടെ കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് സൗകര്യം ജൂൺ 21 മുതല്‍ 24ന് വൈകീട്ട് അഞ്ച് വരെ സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാണ്. (Student Login >Community Quota > Report). ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തവരെ മാത്രമേ എയ്ഡഡ് കോളജുകളിലെ എയ്ഡഡ് പ്രോഗ്രാമുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് പരിഗണിക്കൂ. കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനായി ആഗ്രഹിക്കുന്നവര്‍ ഇപ്രകാരം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.