അഹമ്മദാബാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ഗുജറാത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 29 വരെ അടച്ചതായി ചീഫ് സെക്രട്ടറി അനിൽ മുകിം അറിയിച്ചു. അങ്കണവാടികൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങി ട്യൂഷൻ സെൻററുകൾ വരെയുള്ള ഒരു സ്ഥാപനവും പ്രവർത്തിക്കില്ല. അതേസമയം, അധ്യാപക-അധ്യപകേതര ജീവനക്കാർ സ്ഥാപനങ്ങളിലെത്തണം.
പൊതുസ്ഥലത്ത് തുപ്പുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അതേസമയം, കേന്ദ്ര ആരോഗ്യ വകുപ്പിെൻറ കണക്ക് പ്രകാരം രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച വിദേശികളടക്കമുള്ളവരുടെ എണ്ണം 107 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.