ആരോഗ്യ സർവകലാശാല അറിയിപ്പുകൾ

തൃശൂർ: ജൂലൈ ഏഴിന്​ തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്​സി മെഡിക്കൽ ബയോ കെമിസ്ട്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്​കീം) പരീക്ഷക്ക് ജൂൺ 23 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോടെ 24 വരെയും സൂപ്പർഫൈനോ​ടെ 25 വരെയും രജിസ്ട്രേഷൻ നടത്താം.

ജൂലൈ 14ന്​ തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്​സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് ജൂൺ 28 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോ​ടെ 29 വരെയും സൂപ്പർഫൈനോടെ 30 വരെയും രജിസ്​റ്റർ ചെയ്യാം.

ജൂൺ 28ന്​ തുടങ്ങുന പുന:ക്രമീകരിച്ച ഒന്നാം വർഷ ബി.എസ്​സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 19 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോടെ 21 വരെയും സൂപ്പർ ഫൈനോടെ 22 വരെയുമാണ്​ സമയം.

ജൂൺ 28ന്​ തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്​സി മെഡിക്കൽ മൈക്രോബയോളജി റെഗുലർ/സപ്ലിമെന്‍ററി (2016 സ്​കീം) പരീക്ഷക്ക് 19 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോ​ടെ 21 വരെയും സൂപ്പർഫൈനോടെ 22 വരെയും സമയമുണ്ട്​.

ജൂലൈ 15ന്​ തുടങ്ങുന്ന മൂന്നാം വർഷ ബി.എ.എസ്​.എൽ.പി സപ്ലിമെൻററി (2012 & 2016 സ്​കീം) പരീക്ഷക്ക് ജൂൺ 18 മുതൽ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 30 വരെയും സൂപ്പർഫൈനോടെ ജൂലൈ രണ്ട്​ വരെയുമാണ്​ രജിസ്​ട്രേഷൻ സമയം.

ഡെസർ​ട്ടേഷൻ തിയതി

അവസാന വർഷ ബി.എസ്​സി എം.ആർ.ടി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡെസർ​ട്ടേഷൻ 1,655 രൂപ ഫീസോടെ ജൂൺ 30ന്​ വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം. ഫൈനോടെ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ച്​ വരെയാണ്​ സമയം.

പരീക്ഷ തിയതി

ജൂൺ 22ന്​ തുടങ്ങുന്ന അവസാന വർഷ എം.ഡി/എം.എസ്​ ആയുർവേദം സപ്ലിമെൻററി (2016 സ്​കീം) തിയറി, ജൂൺ 29ന്​ തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്​സി ഡയാലിസിസ് ടെക്നോളജി റെഗുലർ തിയറി, 28ന്​ തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്​സി മെഡിക്കൽ മൈക്രോബയോളജി (2016 സ്​കീം) റെഗുലർ/സപ്ലിമെൻററി തിയറി, 24ന്​ തുടങ്ങുന്ന രണ്ടാം വർഷ ബി.എ.എസ്​.എൽ.പി സപ്ലിമെൻററി (2012 & 2016 സ്​കീം) തിയറി, 24ന്​ തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ ബി.എ.എസ്​.എൽ.പി റെഗുലർ/സപ്ലിമെൻററി (2018 സ്​കീം) തിയറി, 23ന്​ തുടങ്ങുന്ന ഒന്നാം വർഷ ബി.എ.എസ്​.എൽ.പി സപ്ലിമെൻററി (2016 സ്​കീം) തിയറി,

28ന്​ തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്​സി മെഡിക്കൽ ബയോ കെമിസ്ട്രി റെഗുലർ/സപ്ലിമെൻററി (2016 സ്​കീം) തിയറി, ജൂലൈ അഞ്ചിന്​ തുടങ്ങുന്ന സെക്കൻറ്​ ബി.എച്ച്.എം.എസ്​ റെഗുലർ/സപ്ലിമെൻററി (2015 സ്​കീം) തിയറി, ജൂലൈ ആറിന്​ തുടങ്ങുന്ന തേർഡ് ബി.എച്ച്.എം.എസ്​ റെഗുലർ/സപ്ലിമെൻററി (2015 സ്​കീം) തിയറി, ജൂലൈ ആറിന്​ തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി പാർട്ട്-ഒന്ന്​ റെഗുലർ/സപ്ലിമെൻററി (2016 സ്​കീം-2019 & 2018 പ്രവേശനം) തിയറി, ജൂലൈ ആറിന്​ തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി പാർട്ട് -രണ്ട്​ സപ്ലിമെൻററി (2016 സ്​കീം) തിയറി, ജൂൺ 23ന്​ തുടങ്ങുന്ന എം.പി.എച്ച് പാർട്ട്-രണ്ട്​ റെഗുലർ/സപ്ലിമെൻററി തിയറി, ജൂൺ 22ന്​ തുടങ്ങുന്ന രണ്ടാം വർഷ എം.എസ്​സി എം.എൽ.ടി റെഗുലർ/സപ്ലിമെൻററി പ്രാക്​ടിക്കൽ എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Tags:    
News Summary - Health University Announcements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.