വിദ്യാർഥികളെ മലയാളം പഠിപ്പിക്കാൻ ആരോഗ്യ സർവകലാശാല

തൃശൂർ: കേരള ആരോഗ്യ സർവകലാശാലയിൽ പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് പ്രാദേശിക ഭാഷയിലെ അവഗാഹമില്ലായ്മ സേവനത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ പദ്ധതി.

മലയാള ഭാഷ പൊതുവിലും കേരളത്തിൽ പ്രാദേശികമായി നിലവിലുള്ള ഭാഷാഭേദങ്ങളും അറിയാനാണ് മലയാളം സർവകലാശാലയുടെ സഹകരണത്തോടെ പദ്ധതി ഒരുക്കുന്നത്. കേരളപ്പിറവി ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ എം.ടി. വാസുദേവൻ നായർ ഇതിന് തുടക്കം കുറിക്കും.

തുഞ്ചൻ മെമ്മോറിയൽ ട്രസ്റ്റ് ആൻഡ് റിസർച് സെന്‍റർ സെക്രട്ടറി നന്ദകുമാർ എം.എൽ.എയും അർബുദ ചികിത്സ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. എം.വി. പിള്ളയും മാർഗനിർദേശങ്ങൾ നൽകും. തുടർന്ന്, ഹ്രസ്വകാല മലയാളം പാഠ്യപദ്ധതി രൂപകൽപന സംബന്ധിച്ച് ശിൽപശാല നടക്കും.

Tags:    
News Summary - health University to teach Malayalam to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.