കൊച്ചി: ഇ.എസ്.ഐ അംഗങ്ങളുടെ മക്കൾക്ക് കോർപറേഷനുകീഴിലെ മെഡിക്കൽ, ഡെൻറൽ കോളജുകളിൽ നീക്കിവെച്ചിരുന്ന േക്വാട്ട ഒഴിവാക്കിയ നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ.
2020-21 വർഷത്തെ ഐ.പി (ഇൻഷ്വേർഡ് പേഴ്സൺസ്) േക്വാട്ട അഖിലേന്ത്യ േക്വാട്ടയിലേക്ക് മാറ്റിയതായി ഇ.എസ്.ഐ കോർപറേഷൻ ഡയറക്ടർ ജനറൽ സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കൊല്ലം സ്വദേശി അക്ഷയ് കൃഷ്ണൻ അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് എൻ. നഗരേഷിെൻറ ഉത്തരവ്.
ഇ.എസ്.ഐ മെഡിക്കൽ കോളജുകളിലായി 326 എം.ബി.ബി.എസ് സീറ്റും 20 ബി.ഡി.എസ് സീറ്റുമാണ് അംഗങ്ങളുടെ നീറ്റ് റാങ്ക് പട്ടികയിലുള്ള മക്കൾക്ക് സംവരണം ചെയ്തിരുന്നത്. ഇ.എസ്.ഐ മെഡിക്കൽ കോളജുകളിലെ 20 ശതമാനം സീറ്റ് ഇ.എസ്.ഐ അംഗമായവരുടെ മക്കൾക്ക് നീക്കിവെക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് നൽകിയ ഹരജിയിൽ മദ്രാസ് ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചതിെൻറ പേരിലായിരുന്നു ഉത്തരവ്.
എന്നാൽ, ഇ.എസ്.ഐ കോർപറേഷൻ നൽകിയ അപ്പീൽ ഹരജിയിൽ ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയും പ്രവേശന നടപടിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയും ചെയ്തത് പരിഗണിക്കാതെ കോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് ഐ.പി േക്വാട്ട അഖിലേന്ത്യ േക്വാട്ടയിലേക്ക് മാറ്റിയതെന്നാണ് ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.