തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ യോഗ്യത നേടാനാകാത്ത വിഷയങ്ങൾക്കാ യി സേ പരീക്ഷക്കും ഏതെങ്കിലും ഒരു വിഷയത്തിന് മാത്രം സ്കോർ മെച്ചപ്പെടുത്തുന്നതിനു മുള്ള ഇംപ്രൂവ്മെൻറ് പരീക്ഷക്കും മേയ് 15 വരെ അപേക്ഷിക്കാം. ജൂൺ 10 മുതൽ 17 വരെയാണ് സേ/ ഇം പ്രൂവ്മെൻറ് പരീക്ഷ.
മാർച്ചിൽ പരീക്ഷയെഴുതിയ (പരീക്ഷക്ക് അപേക്ഷിച്ച) സെൻററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. സേ പരീക്ഷക്ക് പേപ്പെറാന്നിന് 150 രൂപയും ഇപ്രൂവ്മെൻറ് പരീക്ഷക്ക് 500 രൂപയുമാണ് ഫീസ്. സർട്ടിഫിക്കറ്റിന് 40 രൂപയും അടയ്ക്കണം. നേരത്തേ പ്രേയാഗിക പരീക്ഷക്ക് ഹാജരാകാൻ സാധിക്കാത്തവർ പ്രായോഗിക പരീക്ഷക്ക് ഹാജരാകണം. ഒാരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മേയ് 30, 31 തീയതികളിലാണ് പ്രായോഗിക പരീക്ഷ. ഇൗ വിദ്യാർഥികൾ പേപ്പറൊന്നിന് 25 രൂപ അധിക ഫീസ് നൽകണം.
രണ്ടാം വർഷ പരീക്ഷക്ക് ആദ്യമായി രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതിയ െറഗുലർ വിദ്യാർഥികൾക്കാണ് സേ പരീക്ഷക്ക് അപേക്ഷിക്കാവുന്നത്. കമ്പാർട്ട്മെൻറൽ പരീക്ഷയെഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവർക്ക് ആ വിഷയത്തിന് മാത്രം അപേക്ഷിക്കാം. ഇൗ വിഭാഗക്കാർക്ക് ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ ഡി ഗ്രേഡോ അതിൽ താഴെയോ ആണെങ്കിൽ അപേക്ഷിക്കാനർഹതയില്ല. മാർച്ചിൽ ആദ്യമായി പരീക്ഷയെഴുതിയ െറഗുലർ വിദ്യാർഥികൾ എല്ലാ വിഷയത്തിനും ഡി പ്ലസ് ഗ്രേഡോ അതിന് മുകളിലോ ലഭിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിന് മാത്രമാണ് സ്കോർ മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെൻറിന് അപേക്ഷിക്കാവുന്നത്. രണ്ടാം വർഷ തിയറി േപപ്പറുകൾക്ക് മാത്രമേ സേ/ ഇംപ്രൂവ്മെൻറ് പരീക്ഷകളുണ്ടാകൂ. അവർക്ക് നേരത്തേ ലഭിച്ച നിരന്തരമൂല്യനിർണയത്തിെൻറ സ്കോറും പ്രാേയാഗിക പരീക്ഷയുടെ സ്കോറും ഒന്നാം വർഷ തിയറി പരീക്ഷയുടെ സ്കോറും വീണ്ടും പരിഗണിക്കപ്പെടും. പരീക്ഷക്ക് ഹാജരാകേണ്ട സെൻററുകൾ സ്കൂളിൽനിന്ന് അന്വേഷിച്ചറിയണം. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങൾക്ക് കൂൾ ഒാഫ് ടൈം ഉൾപ്പെെട രണ്ടേകാൽ മണിക്കൂറും പ്രാേയാഗിക പരീക്ഷയില്ലാത്ത വിഷയങ്ങൾക്ക് രണ്ടേമുക്കാൽ മണിക്കൂറുമായിരിക്കും പരീക്ഷാ സമയം. അപേക്ഷ േഫാറം സ്കൂളുകളിലും പോർട്ടലിലും ലഭ്യമാണ്. അപേക്ഷകൾ ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.