ഭാരതീയ റിസർവ് ബാങ്കിന് കീഴിൽ മുംബൈയിലെ ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെവലപ്മെൻറ് റിസർച് (െഎ.ജി.െഎ.ഡി.ആർ) ഇക്കൊല്ലം നടത്തുന്ന താെഴ കൊടുത്ത പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി ഏപ്രിൽ ആറു വരെ സ്വീകരിക്കും. ഇതൊരു കൽപിത സർവകലാശാലയാണ്.
എം.എസ്സി ഇക്കണോമിക്സ്, രണ്ടു വർഷത്തെ ഫുൾടൈം കോഴ്സ് -യോഗ്യത: ഇക്കണോമിക്സിൽ മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ ബി.എ/ബി.എസ്സി ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.കോം/ബി.സ്റ്റാറ്റ്/ബി.എസ്സി ഫിസിക്സ്/മാത്തമാറ്റിക്സ് ബിരുദമുള്ളവരാകണം. ഹയർ സെക്കൻഡറിതലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. എം.ഫിൽ, പി.എച്ച്ഡി, ഡെവലപ്മെൻറ് സ്റ്റഡീസ് യോഗ്യത: ഇക്കണോമിക്സിൽ മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ എം.എ/എം.എസ്സി ബിരുദം അല്ലെങ്കിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ എം.സ്റ്റാറ്റ്/ബി.ടെക്/ബി.ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ജൂലൈ 15നകം പരീക്ഷ പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, 2018 ഒക്ടോബർ 31നകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. അപേക്ഷ ഒാൺലൈനായി www.igidr.ac.inൽ സമർപ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. എസ്.സി-എസ്.ടി/പി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ http//ibps.sifyitest.com/igidrmpfeb18ൽ ലഭിക്കും. ഏപ്രിൽ 22ന് ദേശീയതലത്തിൽ നടത്തുന്ന ഒാൺലൈൻ പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എം.എസ്സിക്കും എംഫിൽ പി.എച്ച്ഡിക്കും പ്രത്യേകം പരീക്ഷ നടത്തും. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, പട്ന, റാഞ്ചി, അഹ്മദാബാദ്, ഗുവാഹതി, ജമ്മു, ഭുവനേശ്വർ, കൊൽക്കത്ത മുതലായ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക. പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള ഇൻറർവ്യൂ ജൂണിൽ മുംബൈയിൽ നടക്കും.
കോഴ്സുകൾ 2018 ജൂലൈ 23ന് ആരംഭിക്കും. വിലാസം: ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെവലപ്മെൻറ് റിസർച്. ഫിലിം സിറ്റി റോഡ്, ഗൊരേഗാവ് ഇൗസ്റ്റ്, മുംബൈ 400065 (ഫോൺ: 91 2228416200/28400919/20/21).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.