ഐ.​ഐ.​എ​മ്മി​ൽ പ്ല​സ് ടു​കാ​ർ​ക്ക് മാ​നേ​ജ്മെ​ന്റി​ലും നി​യ​മ​ത്തി​ലും ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ൾ

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റ് (ഐ.​ഐ.​എം) രോ​ഹ്ത​ക് ന​ട​ത്തു​ന്ന സു​പ്ര​ധാ​ന ഇ​ന്റ​ഗ്രേ​റ്റ​ഡ് കോ​ഴ്സു​ക​ളാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തെ ഐ.​പി.​എ​മ്മും ഐ.​പി.​എ​ല്ലും.

ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം ഇ​ൻ മാ​നേ​ജ്മെ​ന്റി​ൽ(​ഐ.​പി.​എം) ആ​ദ്യ​ത്തെ മൂ​ന്നു​വ​ർ​ഷ​ത്തെ പ​ഠ​നം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ ബി.​ബി.​എ ബി​രു​ദ​വും തു​ട​ർ​ന്ന് ര​ണ്ടു​വ​ർ​ഷ​ത്തെ മാ​നേ​ജ്മെ​ന്റ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ എം.​ബി.​എ ബി​രു​ദ​വും ല​ഭി​ക്കും. ബി​രു​ദ​ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഹ്യു​മാ​നി​റ്റീ​സ്, ബി​സി​ന​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മാ​നേ​ജ്മെ​ന്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം, ബി​സി​ന​സ്, വി​ദേ​ശ​ഭാ​ഷ​ക​ൾ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കും. പ്രോ​ജ​ക്ടും ഇ​ന്റേ​ൺ​ഷി​പ്പും ഉ​ണ്ടാ​വും. പ്ര​വേ​ശ​ന യോ​ഗ്യ​ത: 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ 10, 12 ക്ലാ​സ് പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 55 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. 2024 ജൂ​ണി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 20 വ​യ​സ്സ് ക​വി​യ​രു​ത്.

മേ​യ് 18ന് ​ന​ട​ത്തു​ന്ന ദേ​ശീ​യ​ അ​ഭി​രു​ചി പ​രീ​ക്ഷ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ.ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം ഇ​ൻ ലോ (​ഐ.​പി.​എ​ൽ) പ​ഠ​നം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ ബി.​ബി.​എ-​എ​ൽ​എ​ൽ.​ബി ബി​രു​ദം ലഭിക്കും.

ബി​സി​ന​സ് മാ​നേ​ജ്മെ​ന്റി​നും നി​യ​മ​പ​ഠ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള സം​യോ​ജി​ത പാ​ഠ്യ​പ​ദ്ധ​തി​യാ​ണി​ത്. ഇ​ന്റ​ർ​നാ​ഷ​ന​ൽ ലോ, ​ഫോ​റി​ൻ ലോ, ​ഡൊ​മ​സ്റ്റി​ക് ലോ, ​ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ഫ​യോ​ഴ്സ് ഹ്യൂ​മാ​നി​റ്റീ​സ്, പ​ബ്ലി​ക് പോ​ളി​സി, വി​ദേ​ശ​ഭാ​ഷ​ക​ൾ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കും. പ്രോ​ജ​ക്ട് ഇ​ന്റേ​ൺ​ഷി​പും ഉ​ണ്ടാ​കും. പ്ര​വേ​ശ​ന യോ​ഗ്യ​ത ഐ.​പി.​എ​മ്മി​ലേ​തു​ത​ന്നെ. ക്ലാ​റ്റ് (കോ​മ​ൺ ലോ ​അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്)/​ഐ.​പി.​എം ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് 2024, ഇ​ന്റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ.

ര​ജി​സ്ട്രേ​ഷ​ൻ 4500 രൂ​പ​യാ​ണ്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ പ്രോ​സ്​​പെ​ക്ട​സും www.iimrohtak.ac.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ 10 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഇ-​മെ​യി​ൽ ipmadmission@iimrohtak.ac.in, ​ ഫോ​ൺ: 01262 228505/539.

Tags:    
News Summary - IIM-integrated-programs-plus-two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.