ചെന്നൈ: ബിരുദപ്രവേശനത്തിന് സ്‌പോർട്‌സ് ക്വോട്ട അനുവദിക്കാനൊരുങ്ങി ഐ.ഐ.ടി മദ്രാസ്. ഇതോടെ സ്‌പോർട്‌സ് ക്വോട്ടയിൽ പ്രവേശനം അനുവദിക്കുന്ന ആദ്യ ഐ.ഐ.ടിയായി ഐ.ഐ.ടി മദ്രാസ് മാറും. 2024-25 അധ്യയന വർഷം മുതൽ ഒരോ ബിരുദകോഴ്സിലും രണ്ട് സീറ്റ് സ്‌പോർട്‌സ് ക്വോട്ടയായിരുക്കുമെന്ന് ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി അറിയിച്ചു.
"2024-2025 അധ്യയന വർഷം മുതൽ സ്‌പോർട്‌സ് എക്‌സലൻസ് അഡ്മിഷൻ പ്രോഗ്രാമിന് കീഴിൽ ഇന്ത്യൻ പൗരന്മാർക്ക് ഒരു ബിരുദ പ്രോഗ്രാമിന് രണ്ട് സൂപ്പർ ന്യൂമററി സീറ്റുകൾ ഐ.ഐ.ടി മദ്രാസ് വാഗ്ദാനം ചെയ്യും. സ്‌പോർട്‌സ് ക്വോട്ട അവതരിപ്പിക്കുന്ന ആദ്യത്തെ ഐ.ഐ.ടിയാണ് ഞങ്ങൾ. കായികരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനാണിത്" - അദ്ദേഹം പറഞ്ഞു.
രണ്ട് സീറ്റുകളിൽ ഒന്ന് സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും മറ്റൊന്നിൽ ലിംഗവ്യത്യാസമില്ലാതെ പ്രവേശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സ്‌പോർട്‌സ് ക്വോട്ടയിൽ അപേക്ഷിക്കുന്നവർ ഐ.ഐ.ടി.കൾക്കായുള്ള പൊതുപ്രവേശനപരീക്ഷ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരും കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, കായികമേളകളിൽ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ ഒരു മെഡലെങ്കിലും നേടിയവരും ആയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.