ഗവേഷകര്‍ക്കുള്ള സര്‍വകലാശാല ഫെലോഷിപ്പില്‍ വര്‍ധന

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഗവേഷകര്‍ക്കുള്ള ഫെലോഷിപ് വര്‍ധിപ്പിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ ഫെലോഷിപ് തുക 11,000 രൂപയില്‍നിന്ന് 15,000 ആയും സീനിയര്‍ ഫെലോഷിപ് 13,000 രൂപയില്‍നിന്ന് 18,000 ആയുമായാണ് വര്‍ധിപ്പിച്ചത്. കണ്ടിജന്‍സി തുക 10,000 രൂപയായും ഉയര്‍ത്തി. സര്‍വകലാശാലയിലെ 206 ഗവേഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. 6000 രൂപയായിരുന്നു മുമ്പുള്ള കണ്ടീന്‍സി തുക.

ഗവേഷകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം വിഷയം പഠിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി രൂപവത്കരിക്കുകയും 2000 രൂപയുടെ വര്‍ധനവിന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാലിത് ഗവേഷകരുടെ സംഘടനയായ ഓള്‍ കേരള റിസര്‍ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ അംഗീകരിച്ചില്ല.

ഫെലോഷിപ് തുകയില്‍ കാലാനുസൃതമായ വര്‍ധന വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഒടുവില്‍ തീരുമാനമാകുകയുമായിരുന്നു. സര്‍വകലാശാലയില്‍ വിവിധ പഠനവിഭാഗങ്ങളിലായി 400ഓളം ഗവേഷകരാണുള്ളത്. ഇതില്‍ 206 പേര്‍ ഒഴികെയുള്ളവര്‍ക്ക് യു.ജി.സിയുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഫെലോഷിപ്പുകള്‍ ലഭിക്കുന്നുണ്ട്. 

Tags:    
News Summary - Increase in university fellowships for researchers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.