ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് ആൻഡ് ടെക്നോളജി (െഎ.െഎ.എസ്.ടി) വിതുര, തിരുവനന്തപുരം 2018-19 വർഷം നടത്തുന്ന ഫുൾടൈം എം.ടെക്, എം.എസ്സി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി www.iist.ac.inൽ ഏപ്രിൽ 30വരെ സ്വീകരിക്കും.
അപേക്ഷ ഫീസ് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്കും വനിതകൾക്കും 300 രൂപ മതി. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
രണ്ടു വർഷത്തെ ഫുൾടൈം എം.ടെക് കോഴ്സിൽ തെർമൽ ആൻഡ് പ്രൊപ്പൽഷൻ എയ്റോ ഡയനാമിക്സ് ആൻഡ് ൈഫ്ലമെക്കാനിക്സ്; സ്ട്രക്ചേഴ്സ് ആൻഡ് ഡിസൈൻ, ആർ.എഫ് ആൻഡ് മൈക്രോവേവ് എൻജിനീയറിങ്; ഡിജിറ്റൽ സിഗ്നൽ പ്രോസസിങ് വി.എൽ.എസ്1 ആൻഡ് മൈക്രോ സിസ്റ്റംസ്, കൺട്രോൾ സിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ്, മെഷിൻ ലേണിങ് ആൻഡ് കമ്പ്യൂട്ടിങ്, മെറ്റീരിയൽസ് സയൻസ് ആൻഡ് ടെക്നോളജി, ഒപ്റ്റിക്കൽ എൻജിനീയറിങ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി, എർത്ത് സിസ്റ്റം സയൻസ്, ജിയോ ഇൻഫർമാറ്റിക്സ് സ്പെഷലൈസേഷനുകളാണ്. അർഹതയുടെ അടിസ്ഥാനത്തിൽ താൽപര്യമുള്ള വിഷയങ്ങളെടുത്ത് പഠിക്കാം.
ബന്ധപ്പെട്ട/അനുബന്ധ വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ (6.5 സി.ജി.പി.എയിൽ) കുറയാതെ ബി.ഇ/ബി.ടെക്/ബിരുദവും ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
എം.എസ്സി കോഴ്സിൽ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് സ്പെഷലൈസഷനുകളാണ്.
അപേക്ഷകരുടെ ചുരുക്കപട്ടിക തയാറാക്കി പരീക്ഷ/അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. സമഗ്ര വിവരങ്ങളടങ്ങിയ വിജ്ഞാപനം www.iist.ac.in ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.