File Photo - tribuneindia

കാനഡയിൽ നാടുകടത്തൽ ഭീഷണിയിലുള്ള ചില ഇന്ത്യൻ വിദ്യാർഥികൾക്ക് സ്റ്റേ

ന്യൂ​ഡ​ൽ​ഹി: വ്യാ​ജ പ്ര​വേ​ശ​ന ഉ​ത്ത​ര​വ് കാ​ണി​ച്ച് വി​സ നേ​ടി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ചി​ല ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കാ​ന​ഡ​യി​ൽ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ. ചി​ല ഏ​ജ​ന്റു​മാ​ർ ന​ൽ​കി​യ ക​ത്ത് ഉ​പ​യോ​ഗി​ച്ച് ​വി​സ സം​ഘ​ടി​പ്പി​ച്ച് രാ​ജ്യ​ത്തെ​ത്തി​യ 700ഓ​ളം ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ഇ​വ​രു​ടെ വി​ഷ​യ​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​ൻ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് നാ​ടു​ക​ട​ത്തു​ന്ന​ത് ത​ൽ​ക്കാ​ലം സ്റ്റേ ​ചെ​യ്തി​ട്ടു​ണ്ട്. 2017-2019 കാ​ല​യ​ള​വി​ൽ കാ​ന​ഡ​യി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ടു​ങ്ങി​യ​ത്. പ​ല​രും പ​ഠ​നം ക​ഴി​ഞ്ഞ് വ​ർ​ക് പെ​ർ​മി​റ്റ് ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ച്ച് മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റി​യ​വ​രാ​ണ്. 

ചി​ല​ർ നാ​ട്ടി​ലേ​ക്ക് മ​ട​ക്കം വ​ഴി​മു​ട്ടി​യ നി​ല​യി​ലും. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ നേ​ര​ത്തെ കാ​ന​ഡ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. 

വി​സ ച​ട്ട​ങ്ങ​ളി​ലെ പ​ഴു​തു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഏ​ജ​ന്റു​മാ​ർ ന​ട​ത്തി​യ വ​ഞ്ച​ന​യാ​ണ് നി​ര​പ​രാ​ധി​ക​ൾ​ക്ക് വി​ല്ല​നാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​വ​​രു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കാ​ന​ഡ​യി​ലെ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​നി​ശ്ചി​ത​ത്വ​ത്തി​ന് ന​ടു​വി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ പെ​രു​മാ​റ്റം വേ​ണ​മെ​ന്ന് നേ​ര​ത്തേ കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ആ​വ​​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ടു​ക​ട​ത്ത​ലി​ന് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

Tags:    
News Summary - Indian students in Canada receive stay orders on deportation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.