ന്യൂഡൽഹി: ഇരട്ട ഡിഗ്രി, ജോയൻറ് ഡിഗ്രി, ട്വിന്നിങ് പ്രോഗ്രാമുകൾ എന്നിവ നൽകുന്നതിെൻറ ഭാഗമായി സ്വദേശ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട യു.ജി.സി കരട് ചട്ടം പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട എല്ലാതരം നിർദേശങ്ങളും സ്വാഗതം ചെയ്യുന്നതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക് വ്യക്തമാക്കി.
ജോയിൻറ് ഡിഗ്രി പരിപാടിക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ പാഠ്യപദ്ധതി ഇന്ത്യൻ-വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയുക്തമായി രൂപകൽപന ചെയ്യും. ഇവരുടെ ബിരുദം, രണ്ടു സ്ഥാപനങ്ങളും ചേർന്ന് ഒരു സർട്ടിഫിക്കറ്റ് ആയാണ് ലഭ്യമാക്കുക. ഇരട്ട ഡിഗ്രി പരിപാടിക്ക് കീഴിൽ ഒരേസമയം തന്നെ രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യത്യസ്ത ബിരുദങ്ങൾ ലഭ്യമാക്കും.
ട്വിന്നിങ് സൗകര്യം പ്രയോജനപ്പെടുത്തുന്ന ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ പഠനം യു.ജി.സി ചട്ടങ്ങൾക്ക് അനുസൃതമായി ഭാഗികമായി ഇന്ത്യയിലും ശേഷിക്കുന്നവ വിദേശത്തും നടത്താം.
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വിദ്യാർഥികൾ നേടുന്ന ക്രെഡിറ്റുകൾ, അവരുടെ ബിരുദ/ഡിപ്ലോമ ദാന സമയത്ത് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.