സർവകലാശാലകളിൽ വർഷത്തിൽ രണ്ടുതവണ പ്രവേശനം അനുവദിക്കുമെന്ന് യു.ജി.സി

ന്യൂഡൽഹി: വിദേശ സർവകലാശാലകളിലേതു പോലെ ഇന്ത്യൻ സർവകലാശാലകളിലും വർഷത്തിൽ രണ്ടുതവണ പ്രവേശനം അനുവദിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ (യു.ജി.സി) മേധാവി ജഗദേഷ് കുമാർ. മെയ് അഞ്ചിന് നടന്ന യു.ജി.സി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

2024-25 മുതൽ, സർവകലാശാലകളിൽ നിലവിൽ പ്രവേശനം അനുവദിക്കുന്ന ജൂലൈ- ആഗസ്റ്റ് മാസങ്ങൾക്കൊപ്പം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൂടി പ്രവേശനം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

"ഇന്ത്യൻ സർവകലാശാലകൾക്ക് വർഷത്തിൽ രണ്ടുതവണ പ്രവേശനം നൽകാൻ കഴിയുമെങ്കിൽ, ബോർഡ് ഫല പ്രഖ്യാപനത്തിലെ കാലതാമസം, ആരോഗ്യപ്രശ്നങ്ങൾ, അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങളാൽ ജൂലായ്/ആഗസ്റ്റ് സെഷനിൽ സർവകലാശാലയിലേക്കുള്ള പ്രവേശനം നഷ്‌ടമായ നിരവധി വിദ്യാർഥികൾക്ക് ഗുണം ചെയ്യും" -ജഗദേഷ് കുമാർ പറഞ്ഞു.

ഇതിലൂടെ വർഷത്തിൽ രണ്ടുതവണ കാമ്പസ് റിക്രൂട്ട്‌മെന്‍റ് നടത്താനും തൊഴിലവസരങ്ങൾ മെച്ചപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ വർഷത്തിൽ രണ്ട് തവണ പ്രവേശനം നൽകുന്നത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോള വിദ്യാഭ്യാസ നിലവാരത്തിന് ഒപ്പം എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Indian universities will be allowed to offer admissions twice a year on lines of foreign varsities: UGC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.