എം.ജി സർവകലാശാലയിൽ സയൻസ്, സോഷ്യൽ സയൻസ് സ്ട്രീമുകളിൽ ഇൻറഗ്രേറ്റഡ് പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: 60 % മാർക്കോടെ പ്ലസ് ടു. ഈ വർഷം പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഇൻറഗ്രേറ്റഡ് എം.എസ്.സി: കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, എൻവയൺമെൻറൽ സയൻസ് വിഷയങ്ങളിൽ ആറു സീറ്റ് വീതം. പ്ലസ് ടു സയൻസ് പഠിച്ചവർക്ക് അപേക്ഷിക്കാം.
മൂന്നു സെമസ്റ്ററുകളിലെ കോമൺ കോഴ്സുകൾ പൂർത്തിയാക്കി ബ്രാഞ്ച് മാറാം. ഇൻറർ ഡിസിപ്ലിനറി വിഷയങ്ങൾ താൽപര്യമനുസരിച്ച് തിരഞ്ഞെടുക്കാനാകും. സയൻസ് വിഷയങ്ങളിൽ ഓപൺ കോഴ്സുകളും അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം.
സോഷ്യൽ സയൻസസ് പി.ജി: ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വിഷയങ്ങളിൽ 10 സീറ്റ് വീതം. പ്ലസ് ടു സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് യോഗ്യത. മൂന്നു വർഷത്തിനുശേഷം ഡിഗ്രി പൂർത്തിയാക്കുന്നവർക്ക് ആവശ്യമെങ്കിൽ എക്സിറ്റ് അനുവദിക്കും.
മൂന്നു വർഷത്തെ ഡിഗ്രി പഠനശേഷം ഇക്കണോമിക്സ്, ഹിസ്റ്ററി, ഇൻറർനാഷനൽ റിലേഷൻസ്, ഡെവലപ്മെൻറ് സ്റ്റഡീസ്, ആന്ത്രോപോളജി, ഗാന്ധിയൻ സ്റ്റഡീസ്, ഹ്യൂമൻ റൈറ്റ്സ് തുടങ്ങിയവയിൽ ഇഷ്ടമുള്ള വിഷയം പി.ജി പഠനത്തിനായി തിരഞ്ഞെടുക്കാം.
സെമിനാർ കോഴ്സുകൾ, പ്രോജക്ട്, ഫീൽഡ് വർക്ക് തുടങ്ങിയവക്ക് പുറമെ സർവകലാശാലയിലെ സെൻട്രൽ ലൈബ്രറി ഉൾപ്പെടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. പ്രവേശനപരീക്ഷ മേയ് ആറ്, ഏഴ് തീയതികളിൽ. അപേക്ഷ സമർപ്പിക്കാനും വിവരങ്ങൾക്കും cat.mgu.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.