വെണ്ണിക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്

കോഴിക്കോട് : വെണ്ണിക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നുവെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. 2017 മുതൽ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ യാതൊരു ഉപയോഗവുമില്ലാതെ സൂക്ഷിച്ചിരിക്കുന്നത്യാ പരിശോധനയിൽ കണ്ടെത്തിയത്. 2022 വരെ വർഷത്തിലെ 1,06,939 രൂപ വിലയുള്ള 5711 പാഠപുസ്തകങ്ങളാണ് നിലവിൽ ഓഫീസിൽ കെട്ടിവെച്ചിരിക്കുന്നത്.

ഉപജില്ലാ വിദ്യാഭ്യാസാ ഓഫീസ് പരിധിയിൽ വിതരണം ചെയ്യപ്പെടേണ്ട പാഠപുസ്തകങ്ങളുടെ യഥാർഥ കണക്കെടുക്കുന്നതിലും അത് യഥാസമയം വിതരണം ചെയ്യുന്നതിലുമുള്ള കാര്യക്ഷമതയില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചതിന് കാരണക്കാരായ ഈ കാലയളവിൽ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ വിശദീകരണം പ്രത്യേകമായി ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമായില്ല. പാഠപുസ്തകങ്ങൾ യഥാസമയം വിതരണം ചെയ്യാതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ഇക്കാര്യത്തിൽ ചുമതലയുണ്ടായിരുന്ന മുഴുവൻ ജീവനക്കാർക്കെതിരെയും കർശനമായ വകുപ്പ് തല അച്ചടക്ക നടപടി ഭരണവകുപ്പ് സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

പൊതു വിദ്യാഭ്യാസ വകുപ്പിലെ ബാങ്ക ട്രഷറി അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി വെണ്ണിക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ ധനകാര്യ പരിശോധനാ സ്ക്വാഡ് സന്ദർശനം നടത്തിയത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ക്യാബിനോട് ചേർന്ന് ധാരാളം പാഠപുസ്തകങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഓഫീസറുമായി നടത്തിയ ആശയവിനിമയത്തിൽ ഈ പുസ്തകങ്ങൾ 2022- 23 അധ്യയന വർഷത്തിൽ വിതരണം ചെയ്യാനുള്ളതാണെന്ന് വാക്കാൽ അറിയിച്ചു.

എന്നാൽ നിലവിലെ പരാതിയുടെ അടിസ്ഥാനത്തിൽ പിന്നീട് ഓഫീസ് സന്ദർശനം നടത്തിയപ്പോഴും ഈ പുസ്തകങ്ങൾ വിതരണം ചെയ്യാതെ അതേപടി അവിടെയുണ്ട്. ഏത് സാഹചര്യത്തിലാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതെന്നും വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളുടെ വിഷയം, ക്ലാസ്, മീഡിയം, വില എന്നിവ ഇനം തിരിച്ചു വിവരം അന്വേഷിച്ചു. പുസ്തകങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിട്ടുള്ളതിന് കാരണക്കാരായ ജീവനക്കാരുടെ വിശദീകരണവും ആവശ്യപ്പെട്ടു. അതിന് പൊതുവായ ഒരു മറുപടി മാത്രമാണ് ലഭിച്ചത്. പാഠപുസ്തകങ്ങൾ വിതരണം ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - It is reported that textbooks are pending in Vennikulam Upazila Education Office without distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.