കൊച്ചിൻ ഷിപ്യാർഡ് ഐ.ടി.ഐ ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. അപ്രന്റിസ് ആക്ടിന് വിധേയമായി ഒരുവർഷത്തെ പരിശീലനം നൽകും. വിജ്ഞാപനം www.cochinshipyard.in/careerൽ. ഒക്ടോബർ നാലുവരെ രജിസ്റ്റർ ചെയ്യാം. കേരളീയർക്കാണ് അവസരം. ഫീസില്ല.
ഐ.ടി.ഐ ട്രേഡ് അപ്രന്റിസ് ഒഴിവുകൾ- ഇലക്ട്രീഷ്യൻ 42, ഫിറ്റർ 32, വെൽഡർ 42, മെഷ്യനിസ്റ്റ് 8, ഇലക്ട്രോണിക് മെക്കാനിക് 13, ഇൻസ്ട്രുമെന്റ് മെക്കാനിക് 12, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് 6, സിവിൽ 4, പെയിന്റർ (ജനറൽ/മറൈൻ) 8, മെക്കാനിക് മോട്ടോർ വെഹിക്കിൾ 10, ഷീറ്റ് മെറ്റൽ വർക്കർ 42, ഷിപ് റൈറ്റ്വുഡ്/കാർപെന്റർ/വുഡ് വർക്ക് ടെക്നീഷ്യൻ 18, മെക്കാനിക് ഡീസൽ 10, പൈപ്പ് ഫിറ്റർ/പ്ലംബർ 32, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്/ടെക്നീഷ്യൻ 1, മറൈൻ ഫിറ്റർ 20. ആകെ 300 ഒഴിവുകൾ. യോഗ്യത: എസ്.എസ്.എൽ.സി. ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് വേണം. 4.10.2023ൽ 18 വയസ്സ് തികഞ്ഞിരിക്കണം. പ്രതിമാസം 8000 രൂപ സ്റ്റൈപ്പന്റുണ്ട്.
ടെക്നീഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ് ഒഴിവുകൾ-അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ/അക്കൗണ്ട്സ് എക്സിക്യൂട്ടിവ് 1, ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റിവ് കെയർ/ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് 1, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്/ഓഫിസ് ഓപറേഷൻ എക്സിക്യൂട്ടിവ് 2, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി/ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻ 1, ഫുഡ് ആൻഡ് റസ്റ്റാറന്റ് മാനേജ്മെന്റ്/ക്രാഫ്റ്റ് ബേക്കർ 3, ആകെ 8 ഒഴിവുകൾ. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ വി.എച്ച്.എസ്.ഇ. 18 വയസ്സ് തികഞ്ഞിരിക്കണം. 9000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.