ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ ആദ്യ വനിതാ ൈവസ് ചാൻസലറായി പ്രഫ. നജ്മ അക്തറിനെ നിയമിച്ചു. ഡൽഹിയിലെ സർവകലാശാലകളിൽ ആദ്യമായാണ് ഒരു വനിതാ ൈവസ് ചാൻസലർ നിയമിതയാകുന്നത്. ജാമിയയുടെ 16ാമത് വൈസ് ചാൻസലറാണ് നജ്മ.
1920ൽ രൂപീകൃതമായ ശേഷം ജാമിയക്ക് ഇന്നേവരെ വനിതാ വൈസ് ചാൻസലർ ഉണ്ടായിരുന്നില്ല. തലത് അഹ്മ്മദിൻെറ പിൻഗാമിയായാണ് നജ്മ ചുതലയേൽക്കുന്നത്. തലത് നിലവിൽ കശ്മീർ സർവകലാശാലയുടെ വൈസ് ചാൻസലറാണ്.
വിദ്യാഭ്യാസ രംഗത്തെ നേതൃത്വത്തിൻെറ ചരിത്രത്തിലെ നാഴികക്കല്ലാണിത്. ജാമിയയുടെ അഭിമാന നിമിഷം. ഇൗ തീരുമാനത്തെ ജാമിയ മില്ലിയയിലെ സഹപ്രവർത്തകർ ഏകകണ്ഠമായി സ്വാഗതം ചെയ്യുന്നു. ആത്മാർഥമായ സഹകരണം ഉറപ്പു നൽകുകയും ചെയ്യുന്നു - ജാമിയ പി.ആർ.ഒ അഹ്മദ് അസീം പ്രസ്താവനയിൽ അറിയിച്ചു.
മുൻ രാഷ്ട്രപതി സക്കീർ ഹുസൈൻ, മുൻ ഡൽഹി ഗവർണർ നജീബ് ജങ്, അന്തരിച്ച ചരിത്രകാരൻ മുഷിറുൽ ഹസൻ എന്നിവരടക്കമുള്ളവരാണ് മുൻപ് ഈ പദവി വഹിച്ചിരുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷണൽ പ്ലാനിങ് ആൻറ് അഡിമിനിസ്ട്രേഷനിൽ (എൻ.ഐ.ഇ.പി.എ) എജുക്കേഷണൽ അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവിയാണ് നിലവിൽ നജ്മ അക്തർ. 15 വർഷമായി എൻ.ഐ.ഇ.പി.എയിൽ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.