ന്യൂഡൽഹി: ഉടൻ തന്നെ മെഡിക്കൽ കോളജ് തുടങ്ങുമെന്നും ഇതിന് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതായും ജാമിയ മില്ലിയ ഇസ്‍ലാമിയ യൂനിവേഴ്സിറ്റി. യൂനിവേഴ്സിറ്റിയിലെ ശതാബ്ദിയാഘോഷ പരിപാടിക്കിടെയാണ് വൈസ് ചാൻസലർ നജ്മ അഖ്തർ ഇക്കാര്യം പ്രഖ്യാപിച്ചത്.
''ഞങ്ങൾക്ക് ഡെന്റിസ്ട്രി, സൈക്കോ തെറാപ്പി, ഫസ്റ്റ് എയ്ഡ് ഹെൽത്ത് സെന്ററുകളുണ്ട്. എന്നാൽ മെഡിക്കൽ കോളജില്ല. കുട്ടികളുടെയും ഫാക്കൽറ്റിയുടെയും അഭിപ്രായമനുസരിച്ച് മെഡിക്കൽ കോളജിനായി ഏറെ കാലമായി ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിനും അപേക്ഷ നൽകി. മെഡിക്കൽ കോളജ് തുടങ്ങാൻ അനുമതി ലഭിച്ചു എന്ന് ഇപ്പോൾ ഞാൻ സന്തോഷപൂർവം അറിയിക്കുകയാണ്.''-നജ്മ അഖ്തർ പറഞ്ഞു.
നമ്മുടെ കഠിനാധ്വാനത്തിന് ഫലം കിട്ടിയിരിക്കുന്നു. വർഷങ്ങളായുള്ള നമ്മുടെ സ്വപ്നമാണ് പൂവണിയുന്നത്. പ്രധാനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർക്ക് ഇതോടൊപ്പം നന്ദിയറിയിക്കുകയാണ്.-അവർ പറഞ്ഞു. പശ്ചിമേഷ്യയിൽ അന്താരാഷ്ട്ര കാമ്പസ് തുടങ്ങാനും ജാമിഅക്ക് പദ്ധതിയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിലാണ് ജാമിഅ യൂനിവേഴ്സിറ്റിയുടെ ശതാബ്ദിയാഘോഷ പരിപാടികൾ നടന്നത്. പരിപാടിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആയിരുന്നു അധ്യക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.