ഇന്ത്യയിൽ പിഎച്ച്.ഡി ഗവേഷണ പഠനത്തിനായി ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു മെമ ്മോറിയൽ ഫണ്ട് നൽകുന്ന ജവഹർലാൽ നെഹ്റു സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി മുതൽ രണ്ടു വർഷത്തേക്കാണ് സ്കോളർഷിപ്പുകൾ.
ഇനി പറയുന്ന ഏതെങ്കിലുമൊരു സ്പെഷലൈസേഷന് അപേക്ഷിക്കാം. ഇന്ത്യൻ ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ, സോഷ്യോളജി, കംപാരറ്റീവ് സ്റ്റഡീസ് ഇൻ റിലിജിയൻ ആൻഡ് കൾച്ചർ, ഇക്കണോമിക്സ്, ജിയോഗ്രഫി, ഫിലോസഫി, ഇക്കോളജി ആൻഡ് എൻവയോൺമെൻറ്.
യോഗ്യത: ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം. ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. ഇന്ത്യയിലെ അംഗീകൃത വാഴ്സിറ്റി/സ്ഥാപനത്തിൽ ഫുൾടൈം പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്തിരിക്കണം. അഡ്മിഷൻ ലഭിച്ചിട്ടുള്ളവരാകണം. പ്രായം 35 വയസ്സ് കവിയരുത്.
അപേക്ഷ ഫോറവും വിശദവിവരങ്ങളും www.jnmf.inൽ. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം മേയ് 31നകം അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി, ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട്, തീൻമൂർത്തി ഹൗസ്, ന്യൂഡൽഹി- 110011 എന്ന വിലാസത്തിൽ ലഭിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മെയിൻറനൻസ് അലവൻസ്, ട്യൂഷൻ ഫീസ് ഇനത്തിൽ പ്രതിമാസം 18000 രൂപയും വാർഷിക കണ്ടിജൻസി ഗ്രാൻറായി 15,000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.