ജെ.ഇ.ഇ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്​

ന്യൂഡൽഹി: ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ മാറ്റിവെച്ചു. കോവിഡ്​ സാഹചര്യത്തിലാണ്​ പരീക്ഷമാറ്റിയത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ജൂലൈ മൂന്ന്​ മുതൽ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്​ചയിച്ചിരുന്നത്​.

ജെ.ഇ.ഇ മെയിൻ പരീക്ഷകൾ നടത്താത്തതും പരീക്ഷമാറ്റുന്നതിന്​ കാരണമായി. നാല്​ സെഷനുകളിലായി നടക്കുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ രണ്ടെണ്ണം മാത്രമാണ്​ ഇതുവരെ നടന്നത്​. ഏപ്രിൽ, മേയ്​ മാസങ്ങളിലായി നടത്താനിരുന്ന പരീക്ഷയുടെ രണ്ട്​ സെഷനുകളും അനിശ്​ചിതമായി നീട്ടിവെച്ചിരിക്കുകയാണ്​.

ജെ.ഇ.ഇ മെയിൻ പരീക്ഷകൾ നടത്തുന്നതിനനുസരിച്ചാവും അഡ്വാൻസ്​ഡ്​ പരീക്ഷയുടെ തീയതി പ്രഖ്യാപിക്കുക. മെയിൻ പരീക്ഷയിൽ ആദ്യത്തെ രണ്ടര ലക്ഷം റാങ്കിനുള്ളിൽ എത്തിയവരാണ്​ അഡ്വാൻസ്​ഡ്​ പരീക്ഷക്ക്​ യോഗ്യത നേടുക.

Tags:    
News Summary - JEE Advanced 2021 Postponed, Revised Dates Later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.