ഐ.ഐ.ടികളിലും മറ്റും നാലുവർഷത്തെ ബി.ടെക്, അഞ്ചുവർഷത്തെ ഡ്യൂവൽ ഡിഗ്രി ബി.ടെക്-എം.ടെക് അടക്കമുള്ള അണ്ടർ ഗ്രാജ്വേറ്റ് (യു.ജി) പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് 2024 മേയ് 26 നടത്തും. ഐ.ഐ.ടി മദ്രാസാണ് ഇക്കുറി പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷക്ക് രണ്ട് പേപ്പറുകളുണ്ട്. ഒന്നാമത്തെ പേപ്പർ രാവിലെ 9 മുതൽ 12 മണിവരെയും രണ്ടാമത്തെ പേപ്പർ ഉച്ചക്കുശേഷം 2.30 മുതൽ 5.30 മണി വരെയുമാണ്.
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ മെയിൻ 2024 പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്ന രണ്ടരലക്ഷത്തോളം പേർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024 പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും.കമ്പ്യൂട്ടർ അധിഷ്ഠിത ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024 പരീക്ഷാ ഷെഡ്യൂളുകളും വിശദമായ സിലബസും https://jeeadv.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രിൽ 21 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മേയ് ആറുവരെ ഫീസ് അടയ്ക്കാം.
ബി.ആർക് പ്രവേശനത്തിനായുള്ള ആർക്കിടെക്ചർ അഭിരുചി പരീക്ഷ (എ.എ.ടി) ജൂൺ 12ന് രാവിലെ 9 മുതൽ 12 വരെ നടത്തും. ഇതിൽ പങ്കെടുക്കുന്നതിന് ജൂൺ 9, 10 തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. യോഗ്യതാ മാനദണ്ഡങ്ങളും രജിസ്ട്രേഷൻ മാർഗനിർദേശങ്ങളും ഉൾപ്പെടെയുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024 ഇൻഫർമേഷൻ ബ്രോഷർ താമസിയാതെ വെബ്സൈറ്റിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.