ന്യൂഡല്‍ഹി: ജൂലായ് 27 മുതല്‍ നടത്താനിരുന്ന ജോയിൻറ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിൻ (ജെ.ഇ.ഇ മെയിന്‍) നാലാം സെഷൻ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പ്രകാരം ആഗസ്ത് 26, 27, 31, സെപ്തംബർ ഒന്ന്, രണ്ട് എന്നീ ദിവസങ്ങളിലായിരിക്കും പരീക്ഷകൾ നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പരീക്ഷയിലെ പ്രകടനം പരമാവധി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ജെ.ഇ.ഇ പരീക്ഷാർഥികളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ജൂലായ് 27 മുതൽ ആഗസ്ത് രണ്ട് വരെയായിരുന്നു ജെ.ഇ.ഇ സെഷൻ നാല് പരീക്ഷകൾ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. 7.32 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജെ.ഇ.ഇ മെയിൻ അഡ്മിനിസ്റ്ററിങ് ബോഡിയായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) സെഷൻ 4ലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷാ സമയപരിധി നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.