ജെ.ഇ.ഇ മെയിൻ പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) 2023 മെയിൻ രജിസ്ട്രേഷൻ ആരംഭിച്ചു. jeemain.nta.nic.in എന്ന വെബ്സൈറ്റിലൂടെ ജനുവരി 12 വരെ രജിസ്റ്റർ ചെയ്യാമെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു.

ജനുവരി 24, 25, 27, 28, 29, 30, 31 തീയതികളിലാണ് സെഷൻ ഒന്ന് പരീക്ഷ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ നടത്തും. സെഷൻ രണ്ട് പരീക്ഷ ഏപ്രിലിലാണ് നടത്തുക. യോഗ്യത: 12ാം ക്ലാസ്/തത്തുല്യം. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) ആണ് പരീക്ഷ നടപടികൾ നടത്തുന്നത്.

Tags:    
News Summary - JEE Main exam registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.