ന്യൂഡൽഹി: അഖിലേന്ത്യ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിനിൽ മുഴുവൻ മാർക്കും നേടി 14 പേർ. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) തിങ്കളാഴ്ചയാണ് ജെ.ഇ.ഇ മെയിൻ 2022ന്റെ ഫലം പ്രഖ്യാപിച്ചത്. https://jeemain.nta.nic.in/ എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം.
100 മാർക്കും നേടിയ നാലുപേർ തെലങ്കാനയിൽനിന്നാണ്. ആന്ധ്രപ്രദേശിൽനിന്നുള്ള മൂന്നു പേരും മുഴുവൻ മാർക്കും നേടി. ജസ്തി യശ്വന്ത് വി.വി.എസ്, രൂപേഷ് ബിയാനി, അനികേത് ചതോപാധ്യായ്, ധീരജ് കുറുകുണ്ട (നാലു പേരും തെലങ്കാന), കൊയായ്ന സുഹാസ്, പെനികൽപാത്തി രവി കിഷോർ, പോലിസെട്ടി കാർത്തികേയ (മൂവരും ആന്ധ്ര), സാർഥ്വക് മഹേശ്വരി (ഹരിയാന), കുശാഗ്ര ശ്രീവാസ്തവ (ഝാർഖണ്ഡ്), മൃണാൾ ഗാർഗ് (പഞ്ചാബ്), സ്നേഹ പരീക് (അസം), നവ്യ (രാജസ്ഥാൻ), ബോയ ഹാർസെൻ സാത്വിക് (കർണാടക), സുമിത്ര ഗാർഗ് (യു.പി) എന്നിവരാണ് ഒന്നാമതെത്തിയത്.
ജെ.ഇ.ഇ മെയിൻ രണ്ടാം സെഷൻ ജൂലൈ 21 മുതൽ 30 വരെയായി നടക്കും. രണ്ടു സെഷനുകളിലെയും സ്കോർ കണക്കാക്കിയാവും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.