ജെ.​ഇ.​ഇ മെ​യി​ൻ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി​ക്ക്​ ഒ​ന്നാം റാ​ങ്ക്​

ന്യൂഡൽഹി: േജായിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷഫലം സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. ഇതാദ്യമായി ഒരു വിദ്യാർഥി നൂറ് ശതമാനം മാർക്കും നേടിയ പരീക്ഷയിൽ ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്ക് മലയാളിക്കാണ്. കോഴിക്കോട് റെയ്സ് പബ്ലിക് സ്കൂളിലെ  പ്ലസ്ടു വിദ്യാർഥി   ഷാ‍ഫിൽ മാഹീനാണ് കേരളത്തിെൻറ അഭിമാനമായത്. ദേശീയ തലത്തിൽ എട്ടാം റാങ്കും ഷാഫിലിനാണ്. 360ൽ 345 മാർക്കാണ് മെയിൻ പരീക്ഷയിൽ ഷാഫിൽ നേടിയത്.  ഉദയ്പൂർ  സ്വദേശിയായ കൽപിത് വീർവൽ ആണ് നൂറ് ശതമാനം മാർക്ക് വാങ്ങിയത്.

പരീക്ഷഫലം ബോർഡിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്താകമാനമുള്ള 1,781 കേന്ദ്രങ്ങളിലായി 10.2 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയിൽ പെങ്കടുത്തത്. ഇതിൽ 2.2 ലക്ഷം വിദ്യാർഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പേപ്പർ ഒന്നിെൻറ മാർക്കും റാങ്കും അടങ്ങുന്നതാണ് പട്ടിക. ഇൗ മാസം രണ്ടിന് നേരിട്ടും എട്ട്, ഒമ്പത് തീയതികളിൽ ഒാൺലൈനായുമാണ് പരീക്ഷ നടത്തിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷ ജയിച്ച വിദ്യാർഥികൾ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ യോഗ്യത നേടും.

 

Tags:    
News Summary - jee main result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.