എന്‍ജിനിയറിങ്ങിൽ ഒന്നാം റാങ്ക് നേടി കെ.എസ് വരുൺ കുടുംബാംഗങ്ങളോടൊപ്പം

കീം ഫലം: എന്‍ജിനീയറിങ്ങിൽ കെ.എസ് വരുണിനും ഫാര്‍മസിയിൽ അക്ഷയ് കെ. മുരളീധരനും ഒന്നാം റാങ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ കോ​ട്ട​യം തെ​ള്ള​കം അ​ബാ​ദ്​ റോ​യ​ൽ ഗാ​ർ​ഡ​ൻ​സി​ൽ കെ.​എ​സ്.​ വ​രു​ണി​ന്​ ഒ​ന്നാം റാ​ങ്ക്​ (സ്കോ​ർ 593.6776). ക​ണ്ണൂ​ർ മാ​തമം​ഗ​ലം ക​ണ്ടോ​ന്ത​ർ 'ഗോ​കു​ലം' ഹൗ​സി​ൽ ടി.​കെ. ഗോ​കു​ൽ ഗോ​വി​ന്ദ്​ (591.9297) ര​ണ്ടും മ​ല​പ്പു​റം നെ​ടി​യി​രു​പ്പ്​ മു​സ്​​ലി​യാ​ര​ങ്ങാ​ടി ത​യ്യി​ൽ ഹൗ​സി​ൽ പി. ​നി​യാ​സ്​ മോ​ൻ​ (585.4389) മൂ​ന്നും റാ​ങ്ക്​ നേ​ടി. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ൽ ഒാ​ൺ​ലൈ​നാ​യാ​ണ്​ ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

ഫാ​ർ​മ​സി ​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ തൃ​ശൂ​ർ ചൊ​വ്വ​ന്നൂ​ർ കൊ​ടു​വാ​യൂ​ർ ടെ​മ്പി​ൾ റോ​ഡ്​ പാ​ണ്ടി​യ​ത്ത്​ ഹൗ​സി​ൽ അ​ക്ഷ​യ്​ കെ. ​മു​ര​ളീ​ധ​ര​ൻ (469.0909)​ ഒ​ന്നാം റാ​ങ്ക്​ നേ​ടി. എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ എ​ട്ടാം റാ​ങ്കും അ​ക്ഷ​യി​നാ​ണ്. കാ​സ​ർ​കോ​ട്​ പ​ര​പ്പ മാ​ൻ​കോ​ട്ട​യി​ൽ ഹൗ​സി​ൽ ജോ​യ​ൽ ജെ​യിം​സ്​ ര​ണ്ടും (468.8637) കൊ​ല്ലം ഡീ​സ​ൻ​റ്​ ജ​ങ്​​ഷ​ൻ വെ​ട്ടി​ല​ത്താ​ഴം 'മേ​ലേ​മ​ഠം' ആ​ദി​ത്യ ബൈ​ജു (465.2273) മൂ​ന്നും റാ​ങ്ക്​ നേ​ടി. എ​ൻ​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ​യി​ലെ നാ​ലാം റാ​ങ്കും ആ​ദി​ത്യ​ക്കാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.