അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി

കൊച്ചി: അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി. കലണ്ടർ തയാറാക്കുമ്പോൾ ഇത്രയും പ്രവൃത്തിദിനങ്ങൾ തന്നെ വേണമെന്ന കേരള വിദ്യാഭ്യാസ ചട്ടം പാലിക്കണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിഗണിക്കണമെന്നും ജസ്റ്റിസ്​ സി.പി. മുഹമ്മദ്​ നിയാസ്​ നിർദേശിച്ചു. പ്രവൃത്തി ദിനങ്ങൾ വെട്ടിക്കുറക്കുന്നതിനെതിരെ മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്​കൂൾ മാനേജർ സി.കെ. ഷാജിയും പി.ടി.എയും നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

പ്രവൃത്തിദിനം വെട്ടിച്ചുരുക്കുന്നത് വിദ്യാർഥികളുടെ പഠനനിലവാരത്തെയും പാഠഭാഗങ്ങൾ പൂർത്തീകരിക്കുന്നതിനെയും ബാധിക്കുന്നതായി ഹരജിയിൽ പറയുന്നു. 2023 -24 അധ്യയന വർഷത്തിൽ പ്രവൃത്തിദിനം 205 ആയി നിജപ്പെടുത്താൻ സർക്കാർ നീക്കം ആരംഭിച്ച സാഹചര്യത്തിലാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.