കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് കോഴ്സിന് ഫീസ് നിർണയസമിതി നിശ്ചയിച്ച ഫീസ് നിരക്ക് ഹൈകോടതി റദ്ദാക്കി. കോളജ് മാനേജ്മെൻറുകളെകൂടി കേട്ടശേഷം ഫീസ് പുനഃപരിശോധിക്കാനും പുനർ നിർണയിക്കാനും ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് ടി.വി. അനിൽ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
2017-18, 2018-19, 2019-20 അക്കാദമിക വർഷങ്ങളിലേക്ക് നിർണയിച്ച ഫീസ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി മൂന്നെണ്ണമൊഴികെയുള്ള സ്വാശ്രയ മെഡിക്കൽ കോളജുകൾ നൽകിയ ഹരജിയിലാണ് ഉത്തരവ്.
നേരേത്ത മാനേജ്മെൻറുകൾ നൽകിയ ഹരജിയിൽ, സമിതി നിശ്ചയിച്ച ഫീസ് നിരക്ക് റദ്ദാക്കിയ കോടതി വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, സമിതി പഴയ ഫീസുതന്നെ വീണ്ടും നിശ്ചയിച്ചെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെൻറുകൾ നൽകിയ അപ്പീലിൽ, ഫീസ് നിർണയ സമിതിക്കെതിരെ കഴിഞ്ഞ ജനുവരിയിൽ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
കോടതി നിർദേശിച്ചിട്ടും പഴയ ഫീസ് ഘടനതന്നെ നിശ്ചയിച്ചതിനെ കോടതി വിമർശിക്കുകയും ചെയ്തു. കോളജ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെയും കെട്ടിടത്തിെൻറയും വില, അടിസ്ഥാന സൗകര്യം, ഉപകരണങ്ങളുടെ പട്ടികയും വിലയും, അധ്യാപകരുെടയും അനധ്യാപകരുെടയും ശമ്പളവും അലവൻസും, മെഡിക്കൽ സ്ഥാപനം നടത്തുന്നതിലെ ചെലവ്, മറ്റുചെലവുകൾ, ഭാവി വികസനത്തിനുള്ള അധികത്തുക തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ മാനേജ്മെൻറുകളോട് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതിതന്നെ തീർപ്പാക്കാൻ നിർദേശിച്ച് ഹരജി തിരിച്ചയച്ചതിെനത്തുടർന്നാണ് ഹരജി വീണ്ടും പരിഗണിച്ച് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.