കൊച്ചി: എൻജി. കോളജുകളിൽ പുതിയ കോഴ്സുകൾക്ക് അഫിലിേയഷൻ അനുമതി തേടി ലഭിച്ച അപേക്ഷകൾ സിൻഡിക്കേറ്റ് തീരുമാനം കണക്കിലെടുക്കാതെ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പരിഗണിക്കണമെന്ന് ഹൈകോടതി.
എ.ഐ.സി.ടി.ഇ അനുമതിയുള്ള പുതിയ കോഴ്സുകള്‍ക്ക് ജൂൺ 24ലെ സിൻഡിക്കേറ്റ് തീരുമാനപ്രകാരമുള്ള മാനദണ്ഡങ്ങള്‍കൂടി അടിസ്ഥാനമാക്കി അഫിലിയേഷന് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് 18 എന്‍ജിനീയറിങ് കോളജുകള്‍ നല്കിയ അപ്പീല്‍ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
എൻജിനീയറിങ് കോളജുകളിൽ ബിരുദ, ബിരുദാനന്തര തലത്തിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ മൂന്ന് മാനദണ്ഡം നിശ്ചയിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുകയും ഇതുസംബന്ധിച്ച് സർവകലാശാലക്ക് ചില നിർദേശങ്ങൾ നൽകുകയും ചെയ്ത സിംഗിൾ ബെഞ്ച് നടപടിയിൽ ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല.
അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിെൻറ അംഗീകാരം ലഭിച്ച അപേക്ഷകരായ കോളജുകൾക്ക് അഫിലിേയഷൻ നൽകുന്ന കാര്യം സർവകലാശാല പരിഗണിക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. സിൻഡിേക്കറ്റ്, സർവകലാശാല തീരുമാനങ്ങളുടെകൂടി അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർവകലാശാലക്കും സിൻഡിേക്കറ്റിനും അധികാരമില്ലെന്നും വൈസ് ചാൻസലർക്കുമാത്രമാണ് തീരുമാനമെടുക്കാനാകൂവെന്നുമായിരുന്നു അപ്പീൽ നൽകിയ കോളജ് അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.