തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയിൽ സംസ്ഥാനത്ത് 85.13 ശതമാനം വിജയം. പരീക്ഷ എഴുതിയ 3,75,655 കുട്ടികളിൽ 3,19,782 പേർ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2019 ൽ 84.33 ശതമാനമായിരുന്നു വിജയം.
234 കുട്ടികൾ 1200ൽ 1200 മാർക്കും കരസ്ഥമാക്കി. 114സ്കൂളുകൾ 100 ശതമാനം വിജയം ൈകവരിച്ചു. 2019ൽ ഇത് 79 ആയിരുന്നു.
18,510 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്
18,510 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 2019ൽ 14,244 പേർക്കായിരുന്നു ഈ നേട്ടം.
സർക്കാർ സ്കൂളുകളിൽ പഠിച്ച കുട്ടികളിൽ 82.19 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 88.01ശതമാനവും ഉപരിപഠനത്തിന് അർഹത നേടി. അൺ എയ്ഡഡ് സ്കൂൾ വിഭാഗത്തിൽ 81.33 ശതമാനവും സ്പെഷ്യൽ സ്കൂൾ 100 ശതമാനവും ടെകിനിക്കൽ 87.94 ശതമാനവും ആർട്ട് (കലാമണ്ഡലം) 98.75 ശതമാനവും കുട്ടികൾ വിജയം കൈവരിച്ചു.
ഓപൺ സ്കൂളായ സ്കോൾ കേരള വിഭാഗത്തിൽ 21,490 കുട്ടികളാണ് വിജയിച്ചത്. 49,245 പേർ പരീക്ഷ എഴുതിയിരുന്നു. വിജയ ശതമാനം 43.64. കഴിഞ്ഞ വർഷം 43.48 ശതമാനമായിരുന്നു വിജയം.
വിവിധ കോമ്പിനേഷനുകളിലെ വിജയശതമാനം:
സയൻസ്: 88.62
ഹ്യുമാനിറ്റീസ്: 77.76
കോമേഴ്സ്: 84.52
ടെകിനിക്കൽ: 87.94
ആർട്ട് (കലാമണ്ഡലം): 98.75
വിജയശതമാനം കൂടുതൽ എറണാകുളത്ത്
89.02 ശതമാനം പേർ വിജയിച്ച എറണാകുളമാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല. കഴിഞ്ഞവർഷം കോഴിക്കോടിനായിരുന്നു ഈ നേട്ടം.
കാസർകോടാണ് വിജയശതമാനം ഏറ്റവും കുറവ്. 78.68 ശതമാനം കുട്ടികളാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ വർഷം ഇത് പത്തനംതിട്ടയായിരുന്നു.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലാണ് എല്ലാവിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾ കൂടുതലുള്ളത്. 2234 പേരാണ് മലപ്പുറത്ത് ഫുൾ എ പ്ലസ് നേടിയത്.
തിരുവനന്തപുരം പട്ടം സെൻറ്മേരീസ് എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. മലപ്പുറം ഗവ. രാജാസ് എച്ച്.എസ്.എസ് സ്കൂളാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സർക്കാർ സ്കൂൾ.
വി.എച്ച്.എസ്‍.ഇയിൽ 81.8 ശതമാനമാണ് വിജയം.
പുനർമൂല്യ നിർണയത്തിന് 21 വരെ അപേക്ഷിക്കാം
പ്ലസ് ടു പുനർമൂല്യ നിർണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് ടു സർട്ടിഫിക്കറ്റിൽ മാറ്റമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥിയുടെ ഫോട്ടോ, ജനനതീയതി, അച്ഛനമ്മമാരുടെ പേര് എന്നിവ ഉൾപ്പെടുത്തും.
പരീക്ഷഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in
www.vhse.kerala.gov.in
ആപ്പ്: PRD Live, Saphalam 2020, iExaMS
സി.ബി.എസ്.ഇ: cbseresult.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.