Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ ടു: 85.13...

പ്ലസ്​ ടു: 85.13 ശതമാനം വിജയം; 234 കുട്ടികൾക്ക്​ മുഴുവൻ മാർക്ക്​

text_fields
bookmark_border
പ്ലസ്​ ടു:  85.13 ശതമാനം വിജയം;  234 കുട്ടികൾക്ക്​ മുഴുവൻ മാർക്ക്​
cancel

തിരുവനന്തപുരം: പ്ലസ്​ടു പരീക്ഷയിൽ സംസ്​ഥാനത്ത്​ 85.13 ശതമാനം വിജയം. പരീക്ഷ എഴുതിയ 3,75,655  കുട്ടികളിൽ 3,19,782 പേർ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്​ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2019 ൽ 84.33 ശതമാനമായിരുന്നു​ വിജയം​. 

234 കുട്ടികൾ 1200ൽ 1200 മാർക്കും​ കരസ്​ഥമാക്കി. 114സ്​കൂളുകൾ 100 ശതമാനം വിജയം ​ൈകവരിച്ചു. 2019ൽ ഇത്​ 79 ആയിരുന്നു. 

18,510 കുട്ടികൾക്ക്​ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ 

18,510 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടി. 2019ൽ 14,244 പേർക്കായിരുന്നു ഈ നേട്ടം. 

സർക്കാർ സ്​കൂളുകളിൽ പഠിച്ച കുട്ടികളിൽ 82.19 ശതമാനവും എയ്​ഡഡ്​ സ്​കൂളുകളിൽ 88.01ശതമാനവും ഉപരിപഠനത്തിന്​ അർഹത നേടി. അൺ എയ്​ഡഡ്​ സ്​കൂൾ വിഭാഗത്തിൽ 81.33 ശതമാനവും സ്​പെഷ്യൽ സ്​കൂൾ 100 ശതമാനവും ടെകിനിക്കൽ 87.94 ശതമാനവും ആർട്ട് (കലാമണ്ഡലം)​ 98.75 ശതമാനവും കുട്ടികൾ വിജയം കൈവരിച്ചു.

ഓപൺ സ്​കൂളായ സ്​കോൾ കേരള വിഭാഗത്തിൽ 21,490 കുട്ടികളാണ്​ വിജയിച്ചത്​. 49,245 പേർ പരീക്ഷ എഴുതിയിരുന്നു. വിജയ ശതമാനം 43.64. കഴിഞ്ഞ വർഷം 43.48 ശതമാനമായിരുന്നു വിജയം. 

വിവിധ കോമ്പിനേഷനുകളിലെ വിജയശതമാനം: 
സയൻസ്:​ 88.62
ഹ്യുമാനിറ്റീസ്:​ 77.76
കോമേഴ്​സ്:​ 84.52
ടെകിനിക്കൽ: 87.94
ആർട്ട് (കലാമണ്ഡലം)​: 98.75 

വിജയശതമാനം കൂടുതൽ എറണാകുളത്ത്​
89.02 ശതമാനം പേർ വിജയിച്ച എറണാകുളമാണ്​ വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല. കഴിഞ്ഞവർഷം കോഴിക്കോടിനായിരുന്നു ഈ നേട്ടം. 

കാസർകോടാണ്​ വിജയശതമാനം ഏറ്റവും കുറവ്​. 78.68 ശതമാനം കുട്ടികളാണ്​ ഇവിടെ വിജയിച്ചത്​. കഴിഞ്ഞ വർഷം ഇത്​ പത്തനംതിട്ടയായിരുന്നു. 

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലാണ്​ എല്ലാവിഷയത്തിനും എ പ്ലസ്​ നേടിയ വിദ്യാർഥികൾ കൂടുതലുള്ളത്​. 2234 പേരാണ്​ മലപ്പുറത്ത്​ ഫുൾ എ പ്ലസ്​ നേടിയത്​. 

തിരുവനന്തപുരം പട്ടം സ​​െൻറ്​മേരീസ്​ എച്ച്​.എസ്​.എസിലാണ്​ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്​. മലപ്പുറം ഗവ. രാജാസ്​ എച്ച്​.എസ്​.എസ്​ സ്​കൂളാണ്​ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സർക്കാർ സ്​കൂൾ.

വി.എച്ച്.എസ്‍.ഇയിൽ 81.8 ശതമാനമാണ് വിജയം. 

പുനർമൂല്യ നിർണയത്തിന് 21 വരെ അപേക്ഷിക്കാം

പ്ലസ് ടു പുനർമൂല്യ നിർണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് ടു സർട്ടിഫിക്കറ്റിൽ മാറ്റമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥിയുടെ ഫോട്ടോ, ജനനതീയതി, അച്ഛനമ്മമാരുടെ പേര് എന്നിവ ഉൾപ്പെടുത്തും.

പ​രീ​ക്ഷ​ഫ​ലം ല​ഭി​ക്കു​ന്ന വെ​ബ്​​സൈ​റ്റുകൾ 
keralaresults.nic.in 
www.dhsekerala.gov.in 
www.prd.kerala.gov.in 
www.results.kite.kerala.gov.in 
www.kerala.gov.in 
www.vhse.kerala.gov.in
ആ​പ്പ്​: PRD Live, Saphalam 2020, iExaMS
സി.ബി.എസ്​.ഇ: cbseresult.nic.in
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam resultplus two resultmalayalam newsCareer and Education News
News Summary - kerala higher secondary exam result 2020
Next Story