തിരുവനന്തപുരം: മെഡിക്കൽ കൗൺസിലിെൻറയും ആരോഗ്യ സർവകലാശാലയുടെയും അംഗീകാരം ന ഷ്ടപ്പെട്ട പാലക്കാട് ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളജിലെ 149 എം.ബി.ബി.എസ് വിദ്യാ ർഥികളെ തുടർപഠനത്തിനു മറ്റ് കോളജുകളിലേക്ക് മാറ്റുന്നു. 2016 -17 വർഷത്തിൽ കോളജിൽ പ ്രവേശനം നേടിയ വിദ്യാർഥികളെയാണ് ഹൈകോടതി നിർദേശപ്രകാരം മറ്റ് ഒമ്പത് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് മാറ്റുന്നത്.
ഇതിനായി വ്യാഴാഴ്ച രാവിലെ പത്തിന് പ്രവേശനപരീക്ഷാ കമീഷണർ വിദ്യാർഥികളുടെ യോഗം വിളിച്ചു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് കാമ്പസിലെ പഴയ ഒാഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ 2016 -17 വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഹാജരാകണമെന്ന് പ്രവേശനപരീക്ഷാ കമീഷണർ അറിയിച്ചു.
മതിയായ സൗകര്യങ്ങളില്ലാത്തതിനെ തുടർന്നാണ് കേരള മെഡിക്കൽ കോളജിന് അംഗീകാരം നഷ്ടമായത്. 2016 -17 അധ്യയനവർഷത്തിലെ ആദ്യ ബാച്ചിന് മാത്രമാണ് കോളജിൽ പ്രവേശനം നൽകിയത്. തുടർപഠനം പ്രതിസന്ധിയിലായതോടെ വിദ്യാർഥികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വിദ്യാർഥികളുടെ കോളജ് മാറ്റത്തിനായി കേരള മെഡിക്കൽ കോളജ് അധികൃതരുടെയും വിദ്യാർഥികളുടെയും സംയുക്തയോഗം ജൂൺ 22ന് മുമ്പ് വിളിക്കാൻ കോടതി നിർദേശം നൽകിയിരുന്നു. ഇതിനെതുടർന്നാണ് യോഗം വിളിച്ച് പുനർവിന്യാസം പൂർത്തിയാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.