തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ പ്രവേശനത്തിനായുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. സർക്കാർമേഖലയിലെ 45ഉം എയ്ഡഡ് മേഖലയിലെ ആറും സ്വാശ്രയമേഖലയിലെ 20ഉം ഉൾപ്പെടെ 71 േപാളിടെക്നിക്കുകളിലേക്കാണ് പ്രവേശനം. 14725 സീറ്റുകളാണുള്ളത്.
മൂന്ന് വർഷം ദൈർഘ്യമുള്ള ഡിേപ്ലാമ കോഴ്സുകളിലേക്കാണ് പ്രവേശനം. പോളി ഡിേപ്ലാമ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ലാറ്ററൽ എൻട്രി വഴി എൻജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും. എസ്.എസ്.എൽ.സി (തത്തുല്യം)/ ടി.എച്ച്.എസ്.എൽ.സി വിജയിച്ചവർക്ക് അപേക്ഷിക്കാം. ടി.എച്ച്.എസ്.എൽ.സി വിജയിച്ചവർക്ക് പത്ത് ശതമാനം സീറ്റുകളും െഎ.ടി.െഎ/ കെ.ജി.സി.ഇ സർട്ടിഫിക്കറ്റുള്ളവർക്ക് അഞ്ച് ശതമാനം സീറ്റുകളിലും സംവരണമുണ്ട്. വി.എച്ച്.എസ്.ഇ കോഴ്സ് വിജയിച്ചവർക്ക് രണ്ട് ശതമാനം സീറ്റുകളിലും സംവരണമുണ്ട്.
പോളിടെക്നിക് കോഴ്സുകൾ: ആർക്കിടെക്ചർ, ഒാേട്ടാമൊബൈൽ എൻജിനീയറിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമേഴ്സ്യൽ പ്രാക്ടിസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്, കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പോളിമർ ടെക്നോളജി, പ്രിൻറിങ് ടെക്നോളജി, ടെക്സ്റ്റൈൽ ടെക്നോളജി, ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്, വുഡ് ആൻഡ് പേപ്പർ ടെക്നോളജി, സിവിൽ എൻജിനീയറിങ് (ഹിയറിങ് ഇംപയേഡ്), കമ്പ്യൂട്ടർ എൻജിനീയറിങ് (ഹിയറിങ് ഇംപയേഡ്).
പോളിടെക്നിക് ആകെ സീറ്റുകൾ: 14,725
ഗവ. പോളിടെക്നിക്കുകൾ 45, സീറ്റുകൾ 10,230
എയ്ഡഡ് ആറ്, സീറ്റുകൾ 1440
സ്വകാര്യ സ്വാശ്രയം 20, സീറ്റുകൾ 3055
പോളിടെക്നിക്കുകൾ ജില്ല തിരിച്ചുള്ള എണ്ണം:
തിരുവനന്തപുരം 6 (ഗവ. 5, സ്വാശ്രയം 1)
കൊല്ലം 3 (ഗവ. 2, എയ്ഡഡ് 1)
പത്തനംതിട്ട 4 (ഗവ. 3, എയ്ഡഡ് 1)
ആലപ്പുഴ 4 (ഗവ. 2, എയ്ഡഡ് 1, സ്വാശ്രയം 1)
കോട്ടയം 4 (ഗവ. 3, സ്വാശ്രയം 1)
ഇടുക്കി 5 (ഗവ. 4, സ്വാശ്രയം 1)
എറണാകുളം 7 (ഗവ. 4, സ്വാശ്രയം 3)
തൃശൂർ 7 (ഗവ. 6, എയ്ഡഡ് 1)
പാലക്കാട് 5 (ഗവ. 2, സ്വാശ്രയം 3)
മലപ്പുറം 10 (ഗവ. 4, എയ്ഡഡ് 1, സ്വാശ്രയം 5)
കോഴിക്കോട് 6 (ഗവ. 2, സ്വാശ്രയം 4)
വയനാട് 3 (ഗവ. 3)
കണ്ണൂർ 3 (ഗവ.3)
കാസർകോട് 4 (ഗവ.3, സ്വാശ്രയം 1)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.