സ്പോട്ട് അഡ്മിഷനുള്ള കോളജുകളുടെ അധികാരം കേരള സർവകലാശാല റദ്ദാക്കി

തിരുവനന്തപുരം: കേരള സർവകലാശാലക്ക്​ കീഴിലെ കോളജുകളിലെ ഡിഗ്രി, പി.ജി കോഴ്​സുകളിലേക്കുള്ള സ്പോട്ട് പ്രവേശനം ഈ വർഷം മുതൽ പൂർണമായും കേന്ദ്രീകൃതമായി തന്നെ നടത്താൻ സർകലാശാല തീരുമാനം. സർവകലാശാല നടത്തുന്ന കേന്ദ്രീകൃത ഓൺ ലൈൻ പ ്രവേശന നടപടികൾ പൂർത്തിയായാൽ വീണ്ടും ഒഴിവു വരുന്ന സീറ്റുകളിൽ കോളജുകൾ നേരിട്ട് സ്പോട്ട് പ്രവേശനം നടത്തുന്നതായിരുന്നു രീതി.

ഇതി​​​​െൻറ മറവിൽ മാർക്ക്‌ കുറഞ്ഞ വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടുന്നുവെന്ന്​ ആക്ഷേപം ഉയർന്നിരുന്നു. യൂനിവേഴ്​സിറ്റി കോളജിൽ ഉൾപ്പെടെ വിദ്യാർഥി സംഘടന നേതാക്കളുടെ സമ്മർദത്തിന് പ്രിസിപ്പൽമാർ വഴങ്ങേണ്ടി വരുന്നതായും മാർക്ക്‌ കുറഞ്ഞവർ പ്രവേശനം നേടുന്നതായും ആക്ഷേപം ഉയർന്നിരുന്നു.

യൂനിവേഴ്​സിറ്റി കോളജ്​ സംഭവങ്ങളുടെ പശ്​ചാത്തലത്തിൽ ഇതുസംബന്ധിച്ച്​ സേവ് യൂണിവേഴ്സിറ്റി കോളജ് കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ കേരള സർവകലാശാല വൈസ് ചാൻസലർക്ക്​ നിവേദനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

Tags:    
News Summary - Kerala University cancelled spot Admission of Colleges -Career and Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.