തിരുവനന്തപുരം : കേരള സർവകലാശാല വി.സി നിയമന സേർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയുടെ പേര് 11 ന് മുൻപ് അറിയിക്കണമെന്ന ഗവർണറുടെ അന്ത്യശാസന പ്രകാരം വി.സി ഒക്ടോബർ 11 രാവിലെ സെനറ്റിന്റെ വിശേഷാൽ യോഗം വിളി ച്ചുചേർക്കാൻ തീരുമാനിച്ചു. ഇന്നലത്തെ തീയതിയിൽ സെനറ്റ് യോഗ അറിയിപ്പ് രജിസ്ട്രാർ,അംഗങ്ങൾക്ക് അയച്ചു.
സേർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുടെ തെരഞ്ഞെപ്പ് മാത്രമാണ് അജണ്ട. ഗവർണറുടെ നിർദേശപ്രകാരം ജൂലൈ 15 ന് ചേർന്ന കേരളാ സെനറ്റ് യോഗം പ്ലാനിങ് ബോർഡ് വൈസ് ചെയർ മാനെ തെരഞ്ഞെടുത്തു വെങ്കിലും അദ്ദേഹം പിന്നീട് സ്ഥാനം ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പകരക്കാരനെയാണ് 11 ന് ചേരുന്ന സെനറ്റ് യോഗം തെരഞ്ഞെടുക്കുന്നത്.
.രാഷ്ട്രീയ കാരണങ്ങളാൽ ഇടതു പക്ഷ അംഗങ്ങൾ പേര് നിദ്ദേശിക്കാൻ തയാറാവുന്നില്ലങ്കിൽ, യൂ.ഡി.എഫ് അംഗങ്ങൾ നിർദേശിക്കുന്ന അംഗത്തെ വി.സി ക്ക് സെനറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.