തിരുവനന്തപുരം: കോവിഡ് വ്യാപനംമൂലം ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഷ്ടപ്പ െട്ട പഠനദിനങ്ങൾ വിദ്യാർഥികൾക്ക് തിരികെ ലഭിക്കുന്നതിനും അവധിക്കാലം സൃഷ്ടിപര വും സർഗാത്മകവുമായ സാഹചര്യം വീടുകളിലൊരുക്കുന്നതിനും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) എസ്.സി.ഇ.ആർ.ടി.യുമായി ചേർന്ന് ‘അവധിക്കാല സന്തോഷ ങ്ങൾ’ എന്ന പേരിൽ പ്രത്യേക സംവിധാനം ഒരുക്കി.
ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി കൈറ്റ് തയാറാക്കിയ ഓൺലൈൻ സംവിധാനമായ ‘സമഗ്ര’ പോർട്ടലിലാണ് ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ അഞ്ച് മുതൽ ഒമ്പതുവരെ സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കുമായി ഡിജിറ്റൽ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് നിശ്ചിത ശേഷികൾ ആർജിക്കാൻ കഴിയുന്ന പ്രത്യേക ‘എജുടൈൻമെൻറ്’ രൂപത്തിലാണ് ഇവ തയാറാക്കിയിട്ടുള്ളത്.
സമഗ്ര (samagra.kite.kerala.gov.in) പോർട്ടലിലെ എജുടൈൻമെൻറ് എന്ന ലിങ്ക് വഴി പഠനവിഭവങ്ങൾ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. കുട്ടികൾക്ക് ഇവിടെ ക്ലാസ്, വിഷയം ക്രമത്തിൽ തെരഞ്ഞെടുത്ത് ഓരോ വിഷയത്തിലെയും വിഭവങ്ങളിലെത്താം. ഇവ ഉപയോഗിച്ചശേഷം അനുബന്ധിച്ചുള്ള വർക്ഷീറ്റുകളും ക്വിസുകളും കുട്ടികൾക്ക് ചെയ്യാം. വർക്ഷീറ്റുകൾ ഇൻററാക്ടീവ് ആയും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. സമഗ്രയിലെ ഇ-റിസോഴ്സ് ലിങ്ക് വഴി ഒന്ന് മുതൽ 12 വരെ ക്ലാസുകളിലേക്കുള്ള ഡിജിറ്റൽ വിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ട് .
കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ മൊബൈൽ ഫോൺ വഴി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഒപ്പം നിലവിൽ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ഹൈടെക് പദ്ധതിയുടെ ഭാഗമായി ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ കൈറ്റ് വിന്യസിച്ചിട്ടുള്ള 1.2 ലക്ഷം ലാപ്ടോപ്പുകൾ പ്രയോജനപ്പെടുത്തി ഇവ ലഭ്യമാക്കാൻ ‘ലിറ്റിൽ കൈറ്റ്സ്’ ഐ.ടി ക്ലബുകൾ വഴി പിന്നീട് സംവിധാനം ഒരുക്കുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. രാജ്യം ലോക്ഡൗൺ ആയ സാഹചര്യത്തിൽ കൈറ്റിലെ 160ഒാളം അധ്യാപകരും സംസ്ഥാനെത്ത വിവിധ ജില്ലകളിലുള്ള വിദ്യാഭ്യാസവിദഗ്ധരും ചേർന്ന് വീടുകളിലിരുന്നാണ് വിഭവങ്ങൾ തയാറാക്കുന്ന പ്രവർത്തനം നടത്തുന്നത്. ഈ വിഭവങ്ങൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.