സ്പോട്ട് അഡ്മിഷന്
കോട്ടയം: എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പ്യുവര്‍ ആൻഡ് അപ്ലൈഡ് ഫിസിക്സില്‍ എം.എസ് സി ഫിസിക്സ് പ്രോഗ്രാമില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് ജൂലൈ 22ന് സ്പോട്ട് അഡ്മിഷന് നടത്തും. അര്‍ഹരായവര്‍ യോഗ്യത രേഖകളുടെ അസ്സലുമായി രാവിലെ 11ന് വകുപ്പില്‍ എത്തണം. ഫോണ്‍: 9895507247.
എം.ജി സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ എം.ടെക്, എം.എസ് സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 19ന് സ്പോട്ട് അഡ്മിഷന് നടത്തും. എം.ടെക് എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്നോളജി (ജനറല്‍ മെറിറ്റ്-4), എം.എസ് സി മെറ്റീരിയല്‍ സയന്‍സ് (സ്പെഷലൈസേഷന് ഇന്‍ എനര്‍ജി സയന്‍സ് -ജനറല്‍ മെറിറ്റ്-2, എസ്.ടി-2), എം.എസ് സി ഫിസിക്സ്(സ്പെഷലൈസേഷന് ഇന്‍ എനര്‍ജി സയന്‍സ് എസ്.ടി-2) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യത രേഖകളുമായി രാവിലെ 11.30ന് മുമ്പ് വകുപ്പ് ഓഫിസില്‍ (റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. ഫോണ്‍: 7736997254.
എം.ജി ഇന്റര്യൂനിവേഴ്സ്റ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്) എം.എസ്.ഡബ്ല്യു പ്രോഗ്രാമില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായവര്‍ വ്യാഴാഴ്ച അസ്സല് രേഖകളുമായി വകുപ്പ് ഓഫിസില്‍ എത്തണം. ഫോണ്‍: 9495213248.
സ്കൂള്‍ ഓഫ് നാനോസയന്‍സ് ആൻഡ് നാനോടെക്നോളജിയില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നുള്ള എം.എസ് സി ഫിസിക്സ് നാനോ സയന്‍സ് ആൻഡ് നാനോ ടെകനോളജി ജോയന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ മൂന്നും എസ്.സി, എസ്.ടി വിഭാഗങ്ങളിലും ഒഴിവുണ്ട്. ഫോൺ: 9995108534.
സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് സയന്‍സസില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ സ്പോര്‍ട്സ് (എം.പി.ഇ.എസ്) പ്രോഗ്രാമില്‍ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടെ ഒമ്പത് സീറ്റുകള്‍ ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ ജൂലൈ 23ന് രാവിലെ ഏഴിന് അസ്സല് രേഖകളുമായി വകുപ്പ് ഓഫിസില്‍ എത്തണം. അഡ്മിഷന് നടപടികളുടെ ഭാഗമായുള്ള കായികക്ഷമത പരീക്ഷ, എഴുത്തു പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ അന്നുതന്നെ നടത്തും.
എം.ബി.എ ക്ലാസ് 22 മുതല്‍
എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 2024-25 ബാച്ച് എം.ബി.എ പ്രോഗ്രാമിന്റെ റെഗുലര്‍ ക്ലാസുകള്‍ ജൂലൈ 22ന് രാവിലെ ഒമ്പതിന് ആരംഭിക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് (പുതിയ സ്കീം- 2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്), സി.ബി.സി.എസ്.എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഏപ്രില്‍, മേയ് 2024) പരീക്ഷകളുടെ ബി.എ വയലിന് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 22, 23 തീയതികളില്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.വോക്-അപ്ലൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷന്‍ (2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്- പുതിയ സ്കീം മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 22,23 തീയതികളില്‍ നടത്തും. ടൈംടേബിള്‍ വൈബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.എസ് സി മൈക്രോബയോളജി (കോര്‍, കോംപ്ലിമെന്ററി) മോഡല്‍-3 സി.ബി.സി.എസ് പുതിയ സ്കീം 2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ, ആഗസറ്റ് മാസങ്ങളില്‍ കോളജുകളില്‍ നടക്കും. വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (2009 മുതല്‍ 2012 അഡ്മിഷന്, സെമസ്റ്റര്‍ ഇംപ്രൂവ്മെന്റ്, മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 18 ന് നടത്തും. വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്റ്, റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി ആൻഡ് മാനേജ്മെന്റ് (പുതിയ സ്കീം 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 19ന് നടത്തും. ടൈംടേബിള്‍ വൈബ്സൈറ്റില്‍.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഡിസംബര്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.