കണ്ണൂർ: വിദേശത്ത് തൊഴില്‍ സ്വപ്നം കാണുന്നവർക്കായി അവസരം തുറന്ന് നോളജ് ഇക്കണോമി മിഷന് നഴ്സിങ് ഓവര്‍സീസ് റിക്രൂട്ട്മെന്റ്. നഴ്സിങ് ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് മികച്ച തൊഴിലവസരങ്ങള്‍ തുറന്നുകൊണ്ട് കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ഓവര്‍സീസ് റിക്രൂട്ട്മെന്റ് ഡ്രൈവിൽ നിരവധിപേർക്ക് തൊഴിൽ അവസരം ലഭിച്ചു. ജില്ല പഞ്ചായത്ത്, കുടുംബശ്രീ ജില്ല മിഷന്, മാഞ്ഞൂരാന്‍സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടന്നത്. യോഗ്യരായ നഴ്സിങ് ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായാണ് ഡ്രൈവ് സംഘടിപ്പിച്ചത്.
കമ്യൂണിറ്റി അംബാസഡര്‍മാര്‍ മുഖേന ലഭിച്ച മുന്നൂറിലേറെ അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 106 പേരാണ് രണ്ടു ദിവസങ്ങളിലായി നടന്ന അഭിമുഖത്തിൽ പങ്കെടുത്തത്. ബി.എസ്.സി, എം.എസ്.സി, ജി.എന്‍.എം നഴ്സിങ് യോഗ്യതയും കുറഞ്ഞത് ആറുമാസം പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികളെയാണ് പരിഗണിച്ചത്.
ആവശ്യമായ യോഗ്യതകളും ഭാഷാപരിശീലനവും നേടിയ എട്ടു പേര് അടുത്ത മാസം ആദ്യം ആശുപത്രി അഭിമുഖവും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും. യു.കെ, അയര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രശസ്തമായ സ്വകാര്യ ആശുപത്രികളിലുമാണ് ഇവര്‍ക്ക് നിയമനം ലഭിക്കുക.
വിദേശത്ത് ജോലി നേടാന്‍ മതിയായ രേഖകള്‍ കാത്തിരിക്കുന്ന യോഗ്യരായ 11 പേര് രേഖകള്‍ ലഭ്യമാകുന്നതോടെ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കും. ഭാഷാപരിശീലനം നടത്തുന്ന 17 പേര് മതിയായ സ്കോര്‍ നേടുന്ന മുറക്ക് ജോലി നേടുന്നതിനുള്ള മറ്റു പ്രക്രിയകളിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.