കൊച്ചിയിലെ (പനങ്ങാട്) കേരള യൂനിവേഴ്സിറ്റി ഒാഫ് ഫിഷറിസ് ആൻഡ് ഒാഷ്യൻ സ്റ്റഡിസ് (കുഫോസ്) 2018-19 വർഷം നടത്തുന്ന ഇനി പറയുന്ന ബിരുദാനന്തര ബിരുദ, പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് മാർച്ച് 31വരെ അപേക്ഷകൾ സ്വീകരിക്കും. പ്രവേശന വിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.kufos.ac.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
മാസ്റ്റർ ഒാഫ് ഫിഷറിസ് സയൻസ് (എം.എഫ്.എസ്സി): ഡിസിപ്ലിനുകൾ -അക്വാട്ടിക് എൻവയൺമെൻറ് മാനേജ്മെൻറ്, ഫിഷറിസ് റിസോഴ്സ് മാനേജ്മെൻറ്, അക്വാകൾചർ, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഫീഡ് ടെക്നോളജി, അക്വാട്ടിക് ആനിമൽ ഹെൽത്ത് മാനേജ്മെൻറ്, ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറിസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി. ആകെ 50 സീറ്റുകൾ.
എം.എസ്സി: ഡിസിപ്ലിനുകൾ -ഫിസിക്കൽ ഒാഷ്യാനോഗ്രഫി, മറൈൻ ബയോളജി, എർത്ത് സയൻസസ്, സ്റ്റാറ്റിസ്റ്റിക്സ്, റിമോട്ട് സെൻസിങ് ആൻഡ് ജി.െഎ.സ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഡിസാസ്റ്റർ മാനേജ്മെൻറ്, ബയോ ടെക്നോളജി, ക്ലൈമറ്റ് സയൻസ്, മറൈൻ മൈക്രോ ബയോളജി, മറൈൻ കെമിസ്ട്രി, എൻവയൺമെൻറൽ സയൻസസ്. ആകെ 175 സീറ്റുകൾ.
എം.ബി.എ: സ്പെഷലൈസേഷനുകൾ -ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്, റൂറൽ മാനേജ്മെൻറ്, ഫിഷറിസ് ബിസിനസ് മാനേജ്മെൻറ്, എനർജി മാനേജ്മെൻറ്. ആകെ 55 സീറ്റുകൾ.
എം.ടെക്-ഇൻറഗ്രേറ്റഡ് കോസ്റ്റൽ സോൺ മാനേജ്മെൻറ്, ഒാഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനീയറിങ്, കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിങ്. ആകെ 31 സീറ്റുകൾ.
എൽഎൽ.എം -മാരിടൈം േലാ- 15 സീറ്റുകൾ.
പി.ജി ഡിപ്ലോമ -ബ്രാക്കിഷ് വാട്ടർ ആൻഡ് മറൈൻ അക്വാകൾചർ (ഡിപ്ലോമ), അക്വേറിയം സയൻസ് ആൻഡ് ടെക്നോളജി, ഇൻഡസ്ട്രിയൽ അക്വാകൾചർ. ആകെ 60 സീറ്റുകൾ.
പിഎച്ച്.ഡി: ഫിഷറിസ്, ഒാഷ്യൻ സയൻസ് ആൻഡ് ടെക്നോളജി, ഒാഷ്യൻ എൻജിനീയറിങ്, ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാട്ടിക് ഇക്കോ സിസ്റ്റം, മാനേജ്മെൻറ്, ഹ്യൂമാനിറ്റിസ് ആൻഡ് സോഷ്യൽ സയൻസസ് ഫാക്കൽറ്റികളിലാണ് ഗവേഷണ പഠനാവസരം.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്: ഫിഷറിസ് ആൻഡ് ഒാഷ്യൻ സ്റ്റഡിസ്.
യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ രീതികളും പ്രോസ്പെക്ടസിൽ.
അപേക്ഷഫീസ് 1000 രൂപ. പട്ടികജാതി/വർഗക്കാർക്ക് 500 രൂപ മതി. ഒന്നു മുതൽ അഞ്ച് പ്രോഗ്രാമുകൾക്കുവരെ ഇൗ ഫീസ് മതിയാകും.
അപേക്ഷ ഒാൺലൈനായി സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
പ്രവേശന പരീക്ഷ പി.ജി പ്രോഗ്രാമുകൾക്ക് മേയ് 19നും പിഎച്ച്.ഡിക്ക് ആഗസ്റ്റ് 30നും നടത്തും. കൊച്ചിയിലാണ് പ്രവേശന പരീക്ഷകേന്ദ്രം. പരീക്ഷഫലം യഥാക്രമം മേയ് 26, സെപ്റ്റംബർ ഏഴ് തീയതികളിൽ പ്രസിദ്ധപ്പെടുത്തും.
എം.ബി.എ പ്രവേശനം കെ.മാറ്റ്/െഎ.െഎ.എം-കാറ്റ് സ്കോർ പരിഗണിച്ച്, ഗ്രൂപ് ചർച്ചയും ഇൻറർവ്യൂവും നടത്തിയാണ്. മേയ് 21-24 തീയതികളിലായി ഇത് നടക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് ജൂൺ ഏഴ്, എട്ട് തീയതികളിലും പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് സെപ്റ്റംബർ 13-16 തീയതികളിലുമാണ് അഡ്മിഷൻ നടത്തുക. കൂടുതൽ വിവരങ്ങൾ www.kufos.ac.in http://www.kufos.ac.inൽ പ്രോസ്പെക്ടസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.