കുവൈത്ത് സിറ്റി: ജനീവ ഇന്റർനാഷനൽ എക്സിബിഷനുമായി സഹകരിച്ച് നടന്ന 13ാമത് ഇന്റർനാഷനൽ ഇൻവെൻഷൻസ് എക്സിബിഷനിൽ കുവൈത്തിന് മികച്ച നേട്ടം. എക്സിബിഷനിൽ കുവൈത്ത് സര്‍വകലാശാല രണ്ട് വെള്ളിയും വെങ്കല മെഡലും കരസ്ഥമാക്കി.
മേഖലയിലെ നിരവധി സര്‍വകലാശാലകള്‍ പങ്കെടുത്ത മത്സരത്തില്‍ എൻജിനീയറിങ് വിഭാഗത്തിലും മെഡിസിന് വിഭാഗത്തിലുമാണ് അഭിമാനകരമായ നേട്ടം കൈവരിച്ചതെന്ന് യൂനിവേഴ്സിറ്റി അധികൃതര്‍ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.