പ്രതിമാസം 4000 രൂപ സ്െറ്റെപ്പേൻറാടെ എം.എഡിന് തുല്യമായ ഹിന്ദി ശിക്ഷൺ നിഷ്നദ്, ബി.എഡിന് സമാനമായ ഹിന്ദി ശിക്ഷൺ പാരംഗത്, ടി.ടി.സി/ഡി.എഡിന് തുല്യമായ ഹിന്ദി ശിക്ഷൺ പ്രവീൺ കോഴ്സുകൾ പഠിക്കാൻ അഹിന്ദി (Non-Hindi) സംസ്ഥാനങ്ങളിലുള്ളവർക്ക് അവസരം.
കേന്ദ്ര മനുഷ്യവിഭവ വികസന മന്ത്രാലയത്തിനു കീഴിൽ ആഗ്രയിലെ കേന്ദ്രീയ ഹിന്ദി സൻസ്താൻ ആണ് 2018-20 വർഷത്തെ കോഴ്സുകൾ നടത്തുന്നത്. ഇതിന് ഡൽഹി, ഹൈദരാബാദ്, ഗുവാഹതി, ഷില്ലോങ്, മൈസൂർ, ഡിമാപൂർ, ഭുവനേശ്വർ, അഹ്മദാബാദ് എന്നിവിടങ്ങളിൽ പഠനകേന്ദ്രങ്ങളുണ്ട്. രണ്ടു വർഷം വീതമാണ് കോഴ്സിെൻറ കാലാവധി. 2018 മേയ് 20ന് ഹൈദരാബാദ്, ഗുവാഹതി, മൈസൂർ കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
കോഴ്സുകൾ 2018 ജൂലൈയിൽ ആരംഭിക്കും. ഒാരോ കോഴ്സിലും 50 സീറ്റുകൾ വീതമാണുള്ളത്.
യോഗ്യത: ഹിന്ദി ശിക്ഷൻ നിഷ്നദ് കോഴ്സ് പ്രവേശനത്തിന് 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത വാഴ്സിറ്റിയിൽനിന്നും ഹിന്ദിയിൽ ബി.എ ബിരുദവും ബി.എഡ്/എൽ.ടിയും അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ ഹിന്ദി ശിക്ഷൺ പാരഗത് യോഗ്യത നേടിയിരിക്കണം.ഹിന്ദി ശിക്ഷൺ പാരംഗത് പ്രവേശനത്തിന് 50 ശതമാനം മാർക്കിൽ കുറയാതെ ബി.എ ഹിന്ദി ബിരുദം വേണം.
ഹിന്ദി ശിക്ഷൺ പ്രവീൺ കോഴ്സ് പ്രവേശനത്തിന് ഹിന്ദി ഉൾപ്പെടെ അഗീകൃത ബോർഡിൽനിന്ന് ഹയർ സെക്കൻഡറി/ഇൻറർമീഡിയറ്റ്/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ www.khsindia.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും ഇതേ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ, കേന്ദ്രീയ ഹിന്ദി ശിക്ഷൺ മണ്ഡൽ, ആഗ്രക്ക് മാറ്റാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ഇനി പറയുന്ന വിലാസത്തിൽ അയക്കണം.
The Secretary, Kendriya Hindi Shikshan Mandal, Agra -282005. അപേക്ഷകൾ 2018 ഏപ്രിൽ 2 വരെ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ www.khsindia.org-ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.