സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള എൽ.ഐ.സി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് ഡിസംബർ 18 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
2021-22 അധ്യയനവർഷം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ പത്ത്/പന്ത്രണ്ട്/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ പരീക്ഷകൾ പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അഖിലേന്ത്യാതലത്തിലാണ് സ്കോളർഷിപ്പുകൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുക. വാർഷിക കുടുംബവരുമാനം രണ്ടരലക്ഷം രൂപയിൽ കവിയാൻ പാടില്ല.
എൽ.ഐ.സിയുടെ ഓരോ ഡിവിഷനൽ സെന്ററിനും 20 റെഗുലർ സ്കോളർഷിപ്പുകൾ വീതമുണ്ടാകും (10 ആൺകുട്ടികൾക്കും 10 പെൺകുട്ടികൾക്കും) ഇനിപറയുന്ന കോഴ്സുകളിൽ ഉന്നത വിദ്യാഭ്യാസത്തിനാണ് സ്കോളർഷിപ് അനുവദിക്കുന്നത്. വാർഷിക സ്കോളർഷിപ് തുക 20,000 രൂപയാണ്.
1. മെഡിസിൻ, എൻജിനീയറിങ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ/ഇന്റഗ്രേറ്റഡ് കോഴ്സുകൾ
2. സർക്കാർ അംഗീകൃത കോളജുകൾ/സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യവസായിക പരിശീലന സ്ഥാപനങ്ങൾ (ഐ.ടി.ഐ) എന്നിവയിലെ വൊക്കേഷനൽ കോഴ്സുകൾ.
ഇതിന് പുറമെ 11, 12 ക്ലാസുകളിൽ പഠിക്കുന്നതിന് എൽ.ഐ.സിയുടെ ഓരോ ഡിവിഷനൽ സെന്ററിന് കീഴിലും പെൺകുട്ടികൾക്കായി പ്രത്യേകം 10 സ്കോളർഷിപ്പുകൾ ലഭ്യമാണ്. വിശദ വിജ്ഞാപനം www.licindia.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.