കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരത്തെ (ഉള്ളൂർ, പ്രശാന്ത് നഗർ), സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്) 2018-19 വർഷം നടത്തുന്ന അപ്ലൈഡ് ഇക്കണോമിക്സിൽ എം.എ; ഇൻറഗ്രേറ്റഡ് എം.ഫിൽ/പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇൗ ഫുൾടൈം െറഗുലർ കോഴ്സുകൾ നടത്തുന്നത് സി.ഡി.എസ് ആണെങ്കിലും പരീക്ഷ നടത്തി ബിരുദങ്ങൾ നൽകുന്നത് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) ആണ്.
എം.എ അപ്ലൈഡ് ഇക്കണോമിക്സ്: സാമ്പത്തിക വികസനത്തിന് ഉൗന്നൽ നൽകുന്ന ഇൗ രണ്ടു വർഷത്തെ കോഴ്സിൽ 20 വിദ്യാർഥികൾക്കാണ് പ്രവേശനം. ഏതെങ്കിലും വിഭാഗത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ബിരുദയോഗ്യത മാത്രം മതി.
സാർക് രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് അഞ്ചു സീറ്റുകൾ പ്രത്യേകം നീക്കിവെച്ചിട്ടുണ്ട്.
അപേക്ഷഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.cds.edu ൽനിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 11നുമുമ്പ് ലഭിക്കുന്ന വിധം അക്കാദമിക് പ്രോഗ്രാം ഒാഫിസ്, സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസ്, ഉള്ളൂർ, െമഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ അയക്കണം.
സാർക് വിദ്യാർഥികൾ അപേക്ഷകരുടെ ഒപ്പോടുകൂടിയ പകർപ്പ് സ്കാൻ ചെയ്ത് admission@cds.edu എന്ന ഇ-മെയിലിൽ അയക്കണം.
അപേക്ഷഫീസ് 300 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് അപേക്ഷഫീസ് ഇല്ല. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
പ്രവേശന പരീക്ഷ മേയ് 20ന് രാവിലെ 10 മുതൽ 12 മണിവരെ തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, പുണെ, ന്യൂഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിൽ നടക്കും.
ഇൻറഗ്രേറ്റഡ് എം.ഫിൽ/പിഎച്ച്.ഡി: അപ്ലൈഡ് ഇക്കണോമിക്സിലാണ് പഠനാവസരം. എം.ഫിൽ കോഴ്സിെൻറ കാലാവധി രണ്ടര മാസം. ഏതെങ്കിലും വിഭാഗത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. എം.ഫിൽ പാസായവർക്കാണ് പിഎച്ച്.ഡി പ്രവേശനം.
അഡ്മിഷൻ ലഭിക്കുന്നവർക്ക് സി.ഡി.എസ് ഫെലോഷിപ് നൽകും. വിശദവിവരങ്ങൾ www.cds.edu വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.