കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേള മാധ്യമം എജുകഫെ വീണ്ടും കേരളത്തിലെത്തുമ്പോൾ വിദ്യാർഥികളെ കാത്തിരിക്കുന്നത് മികച്ച കരിയർ തെരഞ്ഞെടുക്കാനുള്ള അവസരം. ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയെന്ന് ഖ്യാദി നേടിയ എജുകഫെ കൂടുതൽ പുതുമകളോടെയാണ് ഇത്തവണ കേരളത്തിലെത്തുന്നത്. നാല് വേദികളിലാണ് എജുകഫെ- ആഗോള വിദ്യാഭ്യാസമേള ഈ സീസണിൽ നടക്കുക. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് എജുകഫെയുടെ ലക്ഷ്യം. അതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളാണ് വിവിധ വേദികളിൽ നടക്കുന്നത്. 10, 11, 12, ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും  കേന്ദ്രീകരിച്ചാണ് എജുകഫെ അരങ്ങേറുക. ഉന്നത പഠനം ആഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കുമുള്ള കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എജുകഫെയിലുണ്ടാകും.

പ്രമുഖ സ്ഥാപനങ്ങൾ, സർവകലാശാലകൾ

കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫെയിൽ പങ്കെടുക്കും. ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് നേരിട്ടുതന്നെ ഇവരോട് ചോദിച്ചറിയാം. ഇവരുടെ വിവിധ കോഴ്സുകളുടെ കൗൺസിലിംഗ് സൗകര്യവും ലഭ്യമാവും.

വിദേശപഠനം എളുപ്പമാക്കാം

അന്തർദേശീയ എജുക്കേഷണൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും ഇത്തവണ എജുകഫെയിലുണ്ടാകും. വിദേശ പഠനവുമായി ബന്ധപ്പെട്ട് വിശാലമായ സാധ്യതകൂടിയാണ് എജുകഫെ തുറന്നിടുന്നത്.

ഇന്ത്യക്ക് പുറത്തുള്ള നിരവധി യൂണിവേഴ്സിറ്റികൾ നേരിട്ടും ഏജൻസികൾ വഴിയും എജുകഫെയിൽ വിദ്യാർത്ഥികളുമായി സംവദിക്കും. അവരുടെ നിരവധി സ്റ്റാളുകളും കൗൺസിലിംഗ് സൗകര്യവും ലഭ്യമാവും.

എല്ലാ കോഴ്സുകളും ഇവിടെയുണ്ട്

കോമേഴ്‌സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർകിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി നിങ്ങൾക്കറിയേണ്ട എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗ നിർദേശങ്ങൾ എജുകഫെയിലുടെ ലഭ്യമാകും. ഓരോ കോഴ്സുകൾ സംബന്ധിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയുന്ന പ്രമുഖ ക്ൻസൽട്ടന്റുമാരുടെ സേവനവും ലഭ്യമാവും.

ഉന്നത പഠന സാധ്യതകൾ

ബിരുദ-ബിരുദാനന്തര പഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക സ്റ്റാളുകളും പരിപാടികളും എജുകഫെയിലുണ്ടാകും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ നിരവധിപേർ ഉന്നത പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

മത്സര പരീക്ഷകൾ എളുപ്പമാക്കാം

വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി നിരവധി സെഗ്മെന്റുകളാണ് എജുകഫെ ഒരുക്കിയിരിക്കുന്നത്. മോക്ക് ടെസ്റ്റുകളും വിശദമായ അവലോകനങ്ങളും ക്വിസ് പ്രോഗ്രാമുകളും എജുകഫെയിൽ ഉണ്ടാകും. കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ടാകും.

അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക സെഷനുകൾ

വിദ്യാർത്ഥികളെക്കൂടാതെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക സെഷനുകളും എജുകഫെയിൽ നടക്കും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കൾക്കായി കൗൺസിലിംഗ് സെഷനുകളും ഉണ്ടാവും.

മാത്രമല്ല, വിദ്യാർഥികൾക്കായി വിവിധ മോട്ടിവേഷണൽ സെഷനുകളും പരിപാടിയുടെ ഭാഗമാവും. സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ് തുടങ്ങിവയും എജുകഫെയിൽ അരങ്ങേറും. 


മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക. മലപ്പുറത്ത് കോട്ടക്കൽ രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26, 27 തീയതികളിലും കോഴിക്കോട് ബീച്ചിന് സമീപം ഇന്റസ് ഗ്രൗണ്ടിൽ ഏപ്രിൽ 29, 30 തീയതികളിലുമാവും എജുകഫെ. മേയ് 8, 9 തീയതികളിൽ കൊച്ചിയിൽ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലും മേയ് 11, 12 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് ഗ്രൗണ്ടിലും വിദ്യാഭ്യാസമേള അരങ്ങേറും.

എജുകഫെ 2023 പുതിയ സീസണിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, നാലുവേദികളിൽനിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് വീതം 20 പേർക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. 


നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9645007172 എന്ന നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ്ങിനായി 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലും ബന്ധപ്പെടാം.

Tags:    
News Summary - Madhyamam Educafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.