മലപ്പുറം: വിദ്യാർഥികൾക്ക് മുന്നിൽ വൈജ്ഞാനികലോകം തുറന്നുവെച്ച മാധ്യമം ‘എജുകഫേ’ ക്ക് മലപ്പുറത്തിെൻറ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് സമാപനം. നെഹ്റു ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മുഖ്യപ്രായോജകരായി രണ്ടുദിവസങ്ങളിലാ യി നടത്തിയ പരിപാടിയിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപക രുമെത്തി. ഗൾഫിൽ നാല് എഡിഷൻ പൂർത്തിയാക്കിയ എജുകഫേയുടെ ആദ്യ കേരള പതിപ്പിനാണ് മല പ്പുറം പട്ടർക്കടവൻ റോസ്ലോഞ്ച് വേദിയായത്. വ്യാഴാഴ്ച പ്ലസ് ടു വിജയികൾക്ക് അനുമോദനവുമായി ‘ഞങ്ങളും മിടുക്കരാണ്’ പരിപാടിയോടെയായിരുന്നു തുടക്കം. അക്കാദമിക് എക്സലൻസ്, പാനൽ ഡിസ്കഷൻ, മാജിക് ലിയോ ഷോ തുടങ്ങിയവയും അരങ്ങേറി.
അഭിമാനത്തോടെ അവർ പറഞ്ഞു, ‘ഞങ്ങളും മിടുക്കരാണ്’
ഡി പ്ലസ് ഗ്രേഡ് വാങ്ങിയവരും മിടുക്കരാണെന്നും ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ പ്രാപ്തരാണെന്നും പ്രഖ്യാപിച്ച് പ്ലസ് ടു പരീക്ഷ വിജയികൾക്ക് അനുമോദനം. ‘ഞങ്ങളും മിടുക്കരാണ്’ തലക്കെട്ടിൽ നടന്ന സെഷനിൽ നൂറുകണക്കിനുപേർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. വിജയികളെ അനുമോദിക്കുന്ന പരിപാടിയെന്ന് കേട്ടപ്പോൾ സന്തോഷപൂർവം ക്ഷണം സ്വീകരിക്കുകയായിരുന്നെന്നും ഇതിന് അവസരമൊരുക്കിത്തന്ന ‘മാധ്യമ’ത്തിന് നന്ദി പറയുന്നതായും ഉദ്ഘാടനം നിർവഹിച്ച ജില്ല കലക്ടർ അമിത് മീണ പറഞ്ഞു.
ശരാശരി വിദ്യാർഥിയായിരുന്ന തന്നെ ഐ.എ.എസുകാരനാക്കിയത് സമർപ്പണവും കഠിനാധ്വാനവുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. മാധ്യമം െഡപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ചാണക്യ ഐ.എ.എസ് അക്കാദമി കേരള മാർക്കറ്റിങ് ഹെഡ് സൈമൺ തരകൻ ക്ലാസെടുത്തു. ഡയറക്ടർമാരായ സി.പി.എ. ലത്തീഫ്, അലി അഷ്റഫ് എന്നിവർ സംബന്ധിച്ചു. സീനിയർ റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം സ്വാഗതവും മലപ്പുറം ബ്യൂറോ ചീഫ് ഇനാം റഹ്മാൻ നന്ദിയും പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖല പരിചയപ്പെടുത്തി ‘സിജി’ സെഷൻ
മലപ്പുറം: പ്ലസ്ടു വിന് ശേഷം തുടർപഠനത്തിൽ ആശയക്കുഴപ്പത്തിലാകുന്നവർക്ക് ഉപകാരപ്രദമായി ഉന്നത വിദ്യാഭ്യാസ മേഖല സെഷൻ. ഉന്നത വിദ്യാഭ്യാസ മേഖലയെയും വിവിധ സ്കോളർഷിപ്പുകളെയും പരിചയപ്പെടുത്തുന്നതായിരുന്നു ‘എജുകേഫ’യിലെ സിജിയുടെ കരിയർ ഗൈഡൻസ് ആൻഡ് സ്കോളർഷിപ് ഓപ്ഷൻസ് ന്യൂ ഇൻൈസറ്റ്സ് സെഷൻ. കരിയർ രംഗത്തെ വിദഗ്ധരായിരുന്നു അവതരിപ്പിച്ചത്. നാഷനൽ ഡിഫൻസ് അക്കാദമി, ഐ.ഐ.ടി, ജിപ്മെർ, ഐ.ഐ.എം, നീറ്റ്, ഫിഷറീസ്, കൃഷി, ഏവിയേഷൻ തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തുന്നതായിരുന്നു സെഷൻ.
സിജി കരിയർ ഡിവിഷൻ ഡയറക്ടർ എം.വി. സക്കറിയ, സി-ഡാറ്റ് കൗൺസിലർ കബീർ പരപ്പൊയിൽ, പിഎച്ച്.ഡി സ്േകാളർ ഷരീഫ് െപാവ്വൽ എന്നിവരാണ് വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചത്. ‘മാധ്യമം’ മാർക്കറ്റിങ് മാേനജർമാരായ കെ. ജുനൈസ്, മുഹ്സിൻ എം. അലി എന്നിവർ ഉപഹാര സമർപ്പണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.