പ്രവേശന പരീക്ഷകളുടെ വിജയത്തിനായി വിദ്യാർഥികളെ ഇനി രക്ഷിതാക്കൾക്കും സഹായിക്കാം

ബംഗളൂരു: രാജ്യത്തെ തന്നെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളെഴുതി ഐ.ഐ.ടി, എയിംസ് പോലുള്ള രാജ്യത്തെ മികച്ച ശാസ്ത്ര -സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് പഠനം ഉറപ്പാക്കുന്നതിനായി ഇനി രക്ഷിതാക്കൾക്കും അവരെ സഹായിക്കാം. ഹൈസ്കൂൾ പഠനം മുതലെ ഐ.ഐ.ടി ജെ.ഇ.ഇ, നീറ്റ്, ബിറ്റ്സാറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകൾക്കായി ഒരുങ്ങുന്ന വിദ്യാർഥികളുടെ വിജയത്തിന് അവരുടെ രക്ഷിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണയും സഹായവും ഏറെ നിർണയകമാണ്.

പ്രവേശന പരീക്ഷകൾക്കായി ഏറ്റവും എളുപ്പമായ രീതിയിൽ എങ്ങനെ വിദ്യാർഥികൾക്ക് ഒരുങ്ങാമെന്നും അതിൽ രക്ഷിതാളുടെ പങ്കും വിശദമാക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ പരിശീലന ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൊന്നായ ആഹാഗുരു, മാധ്യമം ദിനപത്രവുമായി ചേർന്ന് സൗജന്യ ഓൺലൈൻ ഓറിയന്‍റേഷൻ ശിൽപശാല സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 19ന് ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം ഏഴിന് സൂം പ്ലാറ്റ്ഫോം വഴിയാണ് വെബിനാർ നടക്കുക. ഒമ്പതാം ക്ലാസ് പഠനം ആരംഭിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ഉന്നത പഠനം നടത്തുന്നതിനായുള്ള പ്രവേശന പരീക്ഷകൾക്ക് ഒരുങ്ങേണ്ടതിന്‍റെ പ്രധാന്യം ശിൽപശാലയിലൂടെ വിശദമാക്കും. ഐ.ഐ.ടി പോലുള്ള മികച്ച നിലവാരമുള്ള, ഒട്ടനവധി സാധ്യതകൾ തുറന്നു നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം ആഗ്രഹിക്കുന്നവർക്ക് കൃത്യമായ മാർഗനിർദേശവും പഠനവും ഉറപ്പാക്കുന്നതിനും ഐ.ഐ.ടി ജെ.ഇ.ഇ, നീറ്റ്, ബിറ്റ്സാറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകൾക്കായി വിദ്യാർഥികളെ എങ്ങനെ സജ്ജമാക്കാമെന്നും വിശദമാക്കുന്നതിനായാണ് പ്രവേശന പരീക്ഷകൾക്ക് ഒരുങ്ങുന്ന ഏഴു മുതൽ 12വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായാണ് ഓറിയന്‍റേഷൻ ശിൽപശാല.

ആഹാഗുരുവിലുടെ നൽകുന്ന പരീക്ഷകളിൽനിന്നും ക്ലാസുകളിൽനിന്നും കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിൽ എങ്ങനെ ഒരുങ്ങാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ രക്ഷിതാക്കൾക്ക് നൽകും. ഒരോ ജെ.ഇ.ഇ, നീറ്റ് പ്രവേശ പരീക്ഷ വിജയം ലക്ഷ്യമിടുന്ന വിദ്യാർഥിക്കും അവരുടെ വിജയത്തിന് കുടുംബത്തിന്‍റെ പിന്തുണ ആവശ്യമാണ്. എപ്പോഴാണ് ഒരു വിദ്യാർഥി പരിശീലനത്തിന് ചേരേണ്ടതെന്നും എളുപ്പത്തിൽ എങ്ങനെ പഠിക്കാമെന്നും ശിൽപശാലയിൽ വിശദമാക്കും.


ശാസ്ത്ര വിദ്യാഭ്യാസത്തിൽ രാജ്യത്ത് തന്നെ അറിയപ്പെടുന്ന പ്രഫ. ബാലാജി സമ്പത്ത് ഓറിയന്‍റേഷൻ ശിൽപശാലക്ക് നേതൃത്വം നൽകും. 1990 ഐ.ഐ.ടി ജെ.ഇ.ഇ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ നാലാം റാങ്ക് നേടിയ പ്രഫ. ബാലാജി സമ്പത്ത് ഐ.ഐ.ടി മദ്രാസിൽനിന്നാണ് ബി.ടെക് പൂർത്തിയാക്കിയത്. പഠനം എളുപ്പമാക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്‍റെ ഫിസിക്സ്, മാത്തമാറ്റിക്സ് ക്ലാസുകൾ ഏറെ ശ്രദ്ധേയമാണ്. ഏഴു മുതൽ 12വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി വ്യത്യസ്തമായ ഓൺലൈൻ പഠനാനുഭവം സാധ്യമാക്കുന്ന സ്ഥാപനമാണ് ആഹാഗുരു. പഠനത്തോടൊപ്പം ഐ.ഐ.ടി ജെ.ഇ.ഇ, നീറ്റ്, ബിറ്റ്സാറ്റ് തുടങ്ങിയ ഉന്നത പഠനത്തിനായുള്ള പ്രവേശന പരീക്ഷകൾക്കായി വിദ്യാർഥികളെ ചെറുപ്പം മുതലെ ഒരുക്കുന്നു. ഓൺലൈനായി നടക്കുന്ന വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നതിന് സൗജന്യമായി രജിസ്ട്രർ ചെയ്യാനായി: www.madhyamam.com/webinar  സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ഫോൺ: +91 9600100016.

Tags:    
News Summary - Madhyamam webinar on NEET, JEE Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.